‘നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ പാതിരാത്രിയിൽ അതിക്രമിച്ച്‌ കയറി യുവാവ്‌..’ – വീഡിയോ

‘നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ പാതിരാത്രിയിൽ അതിക്രമിച്ച്‌ കയറി യുവാവ്‌..’ – വീഡിയോ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിട്ടുള്ള ആളുകളാണ് കൃഷ്ണകുമാറും മകളും നടിയുമായ അഹാനയും കൃഷ്ണകുമാറിന്റെ മറ്റു മൂന്ന് മക്കളും. ഇപ്പോഴിതാ അഹാനയുടെ വീട്ടിലേക്ക് ഒരു യുവാവ് പാതിരാത്രിയിൽ അതിക്രമിച്ച് കയറിയതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

മലപ്പുറം സ്വദേശിയായ ഫൈസലുള്ള അക്ബറാണ് അഹാനയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഇയാൾ വീടിന്റെ ഗേറ്റ് ചാടികടക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ബി.ജെ.പി വ്യക്താവായ സന്ദീപ് ജി വാര്യരാണ് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഗേറ്റ് ചവിട്ടിപൊളിക്കാൻ ശ്രമിക്കുന്നത് വീട്ടിലേക്ക് ചാടി പോകുന്നതും വിഡിയോയിൽ വ്യക്തമാണ്.

സംഭവമാണ് വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും കൃഷ്ണകുമാർ ഫോണിൽ പകർത്തി. മയക്കു മരുന്നിന് അടിമയാണ് ഇയാളെന്നാണ് പോലീസ് നിഗമനം. എന്നാൽ ഫൈസൽ ആദ്യം പറഞ്ഞ പേര് ശ്രീജിത്ത് എന്നാണെന്നും പിന്നീട് പൊലീസ് യഥാർത്ഥ പേര് തിരിച്ചറിഞ്ഞുവെന്നുമാണ് സന്ദീപ് വാര്യർ പോസ്റ്റിൽ പറയുന്നത്.

‘ഇന്നലെ രാത്രി ഒമ്പതര മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നടനും ബി.ജെ.പി സഹയാത്രികനുമായ കൃഷ്ണ കുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും മലപ്പുറം കുണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പോലീസ് പറയുന്നു.

സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണം..’, സന്ദീപ് വീഡിയോയോടൊപ്പം കുറിച്ചു. കൃഷ്ണകുമാർ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി വലിയ രീതിയിൽ പ്രവർത്തിച്ചിരുന്നു. ഫൈസലിനെ അപ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുബോൾ അഹാന വീട്ടിൽ ഉണ്ടായിരുന്നോയെന്നത് അറിയില്ല.

CATEGORIES
TAGS