‘ഫോട്ടോഷൂട്ടിന് ഇടയിൽ കാൽ തെറ്റി പുഴയിലേക്ക് വീണ് നടി ഹണി റോസ്..’ – വീഡിയോ കാണാം!!

‘ഫോട്ടോഷൂട്ടിന് ഇടയിൽ കാൽ തെറ്റി പുഴയിലേക്ക് വീണ് നടി ഹണി റോസ്..’ – വീഡിയോ കാണാം!!

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ആരാധക ശ്രദ്ധ നേടിയെടുത്ത താരമാണ് ഹണി റോസ്. തെലുങ്കിലും തമിഴിലും അടക്കം നാരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുളള ഹണി ഫേസ്‌ബുക്കിൽ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രവും ഹണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ ടീസറാണ് താരം പങ്കുവച്ചിരിക്കുകയാണ്. ആഘോഷ വൈഷ്ണവം എടുത്ത ഫോട്ടോഷൂട്ടിന്റെ ടീസറാണ് താരം പോസ്റ്റ് ചെയ്തത്. പുഴയോരത്ത് നടക്കുന്ന ഷൂട്ടിനിടയിൽ സാരി ധരിച്ച ഹണി കാൽ വഴുതി പുഴയിലേക്ക് പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ അതിന് ശേഷം എന്തുപറ്റിയെന്ന് വീഡിയോയിൽ ഇല്ല.

അതുകൊണ്ട് തന്നെ പലരും സംശയത്തോടെയാണ് വീഡിയോ കണ്ടത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. രസകരമായ കമന്റുകളും ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് പേർ വിഡിയോയുടെ താഴെ എന്തെങ്കിലും പറ്റിയോ എന്നൊക്കെ കമന്റ് ചെയ്ത താരത്തോട് ചോദിക്കുന്നുണ്ട്. എന്നാൽ ആർക്കും താരം മറുപടി കൊടുക്കുകയോ സംഭവമായി ബന്ധപ്പെട്ട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് ആദ്യമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച ശേഷം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ അഭിനയിച്ചും നടി ശ്രദ്ധേയയാരുന്നു. നിരവധി സിനിമകളിൽ ഇതിനോടകം നായികയായി അഭിനയിച്ചിട്ടുണ്ട് ഹണി റോസ്.

CATEGORIES
TAGS