‘ഞങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നു, പ്രാർത്ഥനകൾക്ക് നന്ദി..’ – സന്തോഷം പങ്കുവച്ച് സ്റ്റാർ സിംഗർ ഫെയിം അരുൺ ഗോപൻ
ഒരുപിടി നല്ല കലാകാരന്മാരെ മലയാളികൾക്ക് സമ്മാനിച്ച ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഗായകനാണ് അരുൺ ഗോപൻ. സ്റ്റാർ സിംഗറിന്റെ ഏറ്റവും ജനകീയ പിന്തുണ ലഭിച്ച രണ്ടാമത്തെ സീസണിലെ മത്സരാർത്ഥി ആയിരുന്നു അരുൺ ഗോപൻ. ആ സീസണിലെ ഫൈനലിസ്റ്റ് ആയിരുന്നു അരുൺ ഗോപൻ.
പ്രേക്ഷകരുടെ വോട്ടിലൂടെ നജിം ഹർഷാദ് വിജയിയായപ്പോൾ അരുൺ ഗോപൻ നാലാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നിരവധി മലയാള സിനിമകളിൽ പാടുകയും അതുപോലെ ഒരുപാട് സ്റ്റേജ് ഷോകളും ചെയ്തിട്ടുള്ള അരുൺ ഗോപൻ, അന്യഭാഷാ ചിത്രങ്ങൾ ഡബ് ചെയ്ത വന്നപ്പോൾ അത് മലയാളത്തിലേക്ക് അതിമനോഹരമായി പാടിയിട്ടുണ്ട്.
ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായ പങ്കെടുത്ത ശേഷമാണ് അരുൺ ഗോപൻ നടിയും സൂര്യ ടി.വിയിൽ അവതാരക ആയിരുന്ന നിമ്മിയും വിവാഹിതനാവുന്നത്. അവതാരക മാത്രമല്ലായിരുന്നു നിമ്മി. ഒരു മികച്ച നർത്തകി കൂടിയായിരുന്നു നിമ്മി. സോഷ്യൽ മീഡിയയിൽ ഇരുവരും വളരെ അധികം സജീവമാണ്.
നിമ്മിയുടെ ഡാൻസും അരുണിന്റെ പാട്ടും ചേർന്നുള്ള നിരവധി കവർ സോങ്ങുകൾ ഇരുവരും യൂട്യൂബിൽ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ എല്ലാ കാര്യങ്ങളും പങ്കുവെക്കാറുള്ള നിമ്മിയും അരുണും തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. നിമ്മി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ കാര്യമാണ് അരുൺ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
‘ഇന്ന് രാവിലെ ഒരു ആൺകുഞ്ഞിനാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടുവെന്ന് നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്നേഹത്തിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഞങ്ങൾ എല്ലാവർക്കും നന്ദി പറയുന്നു! ദൈവം അങ്ങേയറ്റം ദയാലുവാണ്, ഈ പുതിയ സവാരി ആരംഭിക്കാൻ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്..’, അരുൺ കുറിച്ചു.