‘ആരാധകരെ ഞെട്ടിച്ച് നടി പ്രയാഗ മാർട്ടിന്റെ പുതിയ മേക്കോവർ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!!

‘ആരാധകരെ ഞെട്ടിച്ച് നടി പ്രയാഗ മാർട്ടിന്റെ പുതിയ മേക്കോവർ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!!

അമൽ നീരദ് സംവിധാനം ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന പിന്നീട് മലയാള സിനിമയുടെ മുൻനിര നായികയായി മാറിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയ പ്രയാഗ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഒരേ മുഖം, ഫക്രി, പോക്കിരി സൈമൺ, രാമലീല, ഒരു പഴയ ബോംബ് കഥ, ബ്രതെഴ്സ് ഡേ, ഉറ്റ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിൽ അതിഥിയായും പ്രയാഗ എത്തിയിട്ടുണ്ട്. ഒരു തമിഴ് സിനിമയിലും, കന്നഡ സിനിമയിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. 2021-ൽ പുതിയ സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇടയ്ക്കിടെ പോസ്റ്റുകളും ഫോട്ടോസും ഇന്റർവ്യൂ വീഡിയോസുമൊക്കെ പങ്കുവെക്കാറുണ്ട്. ചില ഇന്റർവ്യൂകളിൽ പ്രയാഗ പറഞ്ഞ കാര്യങ്ങൾ ട്രോളന്മാർ ട്രോൾ ചെയ്യുകയും അതിലൂടെ കുറെ വിമർശനങ്ങൾ കേട്ടെങ്കിലും ട്രോളുകൾ പോസിറ്റീവ് ആയിട്ടാണ് താരം എടുത്തിട്ടുള്ളത്.

ഇപ്പോഴിതാ സിനിമയിൽ ഫോട്ടോഗ്രാഫറും നടനും മോഡലുമൊക്കെ ആയ ഷാനി ഷാകി എടുത്ത പ്രയാഗയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിരലായിരിക്കുകയാണ്. ഗൃഹലക്ഷ്‍മിക്ക് വേണ്ടിയാണ് പ്രയാഗ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗൃഹലക്ഷമിയുടെ പുതിയ ലക്കത്തിൽ കവർ ഗേൾ പ്രയാഗയുടേത് ഈ ചിത്രങ്ങളാണ്.

കിടിലം കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്നത്. ഇത് കിടിലം മേക്കോവർ ആയി പോയെന്നും പ്രയാഗയെ കാണാൻ അതീവ ഗ്ലാമറസ് ലുക്കിലുണ്ടെന്നുമൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റായ കരോളിൻ ജോസഫാണ് കോസ്റ്റിയൂം ഡിസൈനർ. പല്ലവി ദേവികയാണ് പ്രയാഗയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS