‘ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി അവതാരക അപർണ തോമസ്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി അവതാരക അപർണ തോമസ്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള ആളുകളാണ് ടെലിവിഷൻ അവതാരകർ. വർഷങ്ങളിൽ അവതാരകയായി തുടരുന്ന രഞ്ജിനി ഹരിദാസ് തൊട്ട് ഇങ്ങ് ലക്ഷ്മി നക്ഷത്രയ്ക്ക് വരെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഒരു നടിക്കോ നടനോ കിട്ടുന്ന അതെ പിന്തുണ ഇന്ന് അവതാരകർക്കും ലഭിക്കുന്നുവെന്നതാണ് സത്യം.

സീ കേരളം എന്ന ചാനലിലെ ‘സരിഗമപ’ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ് ജീവയെ പോലെ തന്നെ അവതരണ രംഗത്ത് സജീവയായി തുടരുന്ന ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ അപർണ തോമസ്. അതെ ചാനലിലെ തന്നെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ ജീവയും അപർണയുമാണ് അവതാരകർ.

മികച്ച അഭിപ്രായമാണ് ഇരുവരുടെയും അവതരണരീതിക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഭാര്യയും ഭർത്താവും ആയതുകൊണ്ട് തന്നെ ഇരുവരുടെയും കെമിസ്ട്രി എടുത്തു പറയേണ്ടതാണ്. ഷോയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് ജീവയും അപർണയും. മോഡലിംഗ് രംഗത്ത് നിന്നുമാണ് അപർണ ഈ മേഖലയിലേക്ക് വരുന്നത്.

അതിന് മുമ്പ് ഫ്ലൈറ്റിൽ കാബിൻ ക്രൂമെമ്പർ ആയിരുന്നു. മോഡൽ ആയിരുന്നത് കൊണ്ട് തന്നെ പൊതുവേ അപർണയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഗ്ലാമറസ് ഫോട്ടോസ് താരം പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് സൈബർ ആങ്ങളമാർ മോശം കമന്റുകൾ ഇടുമ്പോൾ പ്രതികരിക്കുന്ന ഒരാളുകൂടിയാണ് അപർണ. ഇപ്പോഴിതാ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.

ഒരു സൂപ്പർ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ച് കിടിലം ലുക്കിലാണ് അപർണയെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്. നൊസ്റ്റാൾജിയ ഇവന്റസിന് വേണ്ടി അജീഷ് പ്രേമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മറ്റൊരു സീരിസിൽ സൂപ്പർ മാർക്കറ്റിലെ ട്രോളിക്ക് അകത്ത് ഇരുന്ന് പോസ് ചെയ്യുന്ന അപർണയെ ഫോട്ടോഷൂട്ടിൽ കാണാം. അമ്മു വർഗീസ് എന്ന സ്റ്റൈലിസ്റ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

CATEGORIES
TAGS