‘അത്താഴവിരുന്നിന് ക്ഷണിച്ച് മധ്യപ്രദേശ് മന്ത്രി, നിരസിച്ച് വിദ്യാബാലൻ..’ – സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞു!!

‘അത്താഴവിരുന്നിന് ക്ഷണിച്ച് മധ്യപ്രദേശ് മന്ത്രി, നിരസിച്ച് വിദ്യാബാലൻ..’ – സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞു!!

ബോളിവുഡിൽ താരങ്ങളും രാഷ്ട്രീയ നേതാക്കളും നേർക്കുനേർ ഏറ്റുമുട്ടുന്നത് പതിവായുള്ള കാഴ്ചയാണ്. മഹാരാഷ്ട്രയിലെ ശിവസേന സർക്കാരിന് എതിരെ തുറന്നടിച്ച നടി കങ്കണയെ പറ്റിയുള്ള വാർത്തകൾ മലയാളികൾ അടുത്തിടെ ഒരുപാട് കേട്ടിരുന്നു. പിന്നീട് കങ്കണയുടെ സ്ഥാനത്തിന് എതിരെയുള്ള സർക്കാരിന്റെ നടപടിയുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു.

നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രത്തിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി വിദ്യാബാലൻ. മലയാള സിനിമയിലെ അഭിനയം ആരംഭിച്ചതെങ്കിലും പാതിവഴിയിൽ ആ സിനിമയുടെ ഷൂട്ടിംഗ് നിന്ന് പോയിരുന്നു. കങ്കണയ്ക്ക് പിന്നാലെ വിദ്യയും ഒരു രാഷ്ട്രീയ നേതാവുമായുള്ള വിവാദം പുറപ്പെട്ടിരിക്കുകയാണ്.

മധ്യപ്രദേശിലെ പ്രവാസികാര്യ വകുപ്പ് മന്ത്രി വിജയ് ഷായുടെ അത്താഴവിരുന്ന് ക്ഷണം നിരസിച്ചതിനെ തുടർന്ന് വിദ്യാബാലൻ അഭിനയിച്ച് കൊണ്ടിരുന്ന ഷെർണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. വനംമേഖലയിൽ സിനിമയുടെ ചില രംഗങ്ങൾ ഷൂട്ട് ചെയ്യാൻ കുറച്ച് ദിവസങ്ങളായി വിദ്യ മധ്യപ്രദേശിലാണ്.

അപ്പോഴാണ് മന്ത്രി വിജയ് ഷാ വിദ്യാബാലനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. എന്നാൽ താരം ഇത് നിരസിച്ചു. തൊട്ടടുത്ത ദിവസം വനം മേഖലയിലേക്ക് ഷൂട്ടിംഗ് വേണ്ടി പോയ പ്രൊഡക്ഷൻ സംഘത്തിന്റെ വാഹനങ്ങൾ അവിടുത്തെ വനംവകുപ്പ് തടഞ്ഞത്. രണ്ട് വണ്ടികൾ മാത്രമേ ഷൂട്ടിങ്ങിനായി കടത്തി വിടുകയുള്ളൂവെന്ന് ഡി.എഫ്.ഓ അറിയിച്ചു. അതോടെ ഷൂട്ടിംഗ് മുടങ്ങി.

എന്നാൽ ആരോപണങ്ങൾ അപ്പാടെ മന്ത്രി നിഷേധിച്ചു. വിദ്യയല്ല താനാണ് അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയിൽ വരുമ്പോൾ കാണാമെന്ന് അറിയിച്ചിരുന്നുവെന്നാണ് മന്ത്രിയുടെ മറുപടി. എന്തായാലും വിദ്യ ഇപ്പോൾ അതിനോട് പ്രതികരിച്ചിട്ടില്ല. എന്തായാലും മറ്റൊരു രാഷ്ട്രീയ-സിനിമ പോരാട്ടത്തിനുള്ള വഴി ഒരുക്കിയിരിക്കുകയാണ് സംഭവം.

CATEGORIES
TAGS