‘ആരാധകരെ കൈയിലെടുത്ത് കിടിലം ഫോട്ടോഷൂട്ടുമായി ഹണി റോസ് വീണ്ടും..’ – ഫോട്ടോസ് വൈറൽ

‘ആരാധകരെ കൈയിലെടുത്ത് കിടിലം ഫോട്ടോഷൂട്ടുമായി ഹണി റോസ് വീണ്ടും..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രതേക സ്ഥാനം നേടിയ ഒരാളാണ് നടി ഹണി റോസ്. ഹണി റോസ് ചെയ്തിട്ടുള്ള ചില റോളുകൾ ഗ്ലാമറസ് ആയിരുന്നെങ്കിൽ കൂടിയും ഒരുപാട് നാടൻ വേഷങ്ങളിൽ തിളങ്ങുന്ന കഥാപാത്രങ്ങളും താരം ചെയ്തിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയരംഗത്തേക്ക് വരുന്നത്.

പതിനഞ്ചാമത്തെ വയസ്സിലാണ് ഹണി റോസ് അഭിനയരംഗത്തേക്ക് വരുന്നത്. അതും നായികയായിട്ട് കൂടിയായപ്പോൾ പിന്നീട് ഇങ്ങോട്ടുള്ള വർഷങ്ങളിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. സാരിയിൽ ഇത്രയും ഗ്ലാമറസ് ലുക്കുള്ള വേറെയൊരു നടി ഇപ്പോൾ മലയാളത്തിൽ ഉണ്ടോയെന്നത് സംശയമാണ്.

തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഹണിയുടെ കരിയറിൽ വഴിത്തിരിവായ സിനിമയെന്ന് പറയുന്നത് വി.കെ.പി സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. അതിലെ ആരും ചെയ്യാൻ മടിക്കുന്ന കഥാപാത്രം ഹണി ഭംഗിയായി ചെയ്ത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ഹണി റോസ് നായികയായി.

ഇപ്പോഴിതാ നാടൻ വേഷത്തിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുകയാണ് ഹണി റോസ് വീണ്ടും. പ്രശസ്ത ഫോട്ടോഗ്രാഫറായ മനു മുളന്തുരുത്തി എടുത്ത ഹണിയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരെ മയക്കിയിരിക്കുന്നത്. മഞ്ഞ പാവാടയും പച്ച ബ്ലൗസും ധരിച്ച് കാതിലും കഴുത്തിലും സ്വർണാഭരണങ്ങളും അണിഞ്ഞാണ് ഹണി ഫോട്ടോഷൂട്ടിൽ എത്തിയത്.

സ്വർണ നിറത്തിലുള്ള അരഞ്ഞാണവും കൂടിയായപ്പോൾ തനി നാടൻ ശാലീനസുന്ദരിയെ പോലെ ഹണി റോസിനെ കാണുന്നത്. പാരീസ് ഡി ബൗട്ടികാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. ശ്രേഷ്ഠ മേക്കപ്പാണ് താരത്തിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഫോട്ടോസിന് നൽകിയത്.

CATEGORIES
TAGS