‘ഇത്രയും സിംപിൾ ആയിരുന്നോ നമ്മുടെ ലിച്ചി!! ട്രെയിനിൽ യാത്ര ചെയ്‌ത്‌ അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

‘ഇത്രയും സിംപിൾ ആയിരുന്നോ നമ്മുടെ ലിച്ചി!! ട്രെയിനിൽ യാത്ര ചെയ്‌ത്‌ അന്ന രാജൻ..’ – ഫോട്ടോസ് വൈറൽ

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ ധാരാളം പുതുമുഖ താരങ്ങൾക്ക് ഒപ്പം തന്റെ അഭിനയ ജീവിതം ആരംഭിച്ച ഒരാളാണ് നടി അന്ന രാജൻ. ലിച്ചി എന്ന നായികാ കഥാപാത്രത്തെയാണ് അന്ന അതിൽ അവതരിപ്പിച്ചിരുന്നത്. വളരെ അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ ഒരാളാണ് അന്ന. അതും നിർമ്മാതാവും ലിജോ ജോസും ഒരു ഹോർഡിങ്ങിൽ ഫോട്ടോ കണ്ട് ഓഡിഷനിലേക്ക് വിളിക്കുകയായിരുന്നു.

അങ്ങനെ ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട അന്ന ആ സിനിമയിൽ നായികയായി. അന്നയുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട മലയാളികൾ അതിന് ശേഷം ലിച്ചി എന്നാണ് വിളിച്ചിരുന്നത് പോലും. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് അന്നയുടെ കഥാപാത്രം ഇഷ്ടപ്പെട്ട് കടുത്ത ആരാധകരായി മാറുകയും ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാനാണ് അന്നയ്ക്ക് തൊട്ടടുത്ത് ക്ഷണം ലഭിച്ചത്.

വെളിപാടിന്റെ പുസ്തകത്തിലായിരുന്നു മോഹൻലാലിന് ഒപ്പം അഭിനയിച്ചത്. ലോനപ്പന്റെ മാമോദിസ, മധുരരാജ, സച്ചിൻ, സ്വർണമത്സ്യങ്ങൾ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. തിരിമാലിയാണ് അന്നയുടെ അവസാനം ഇറങ്ങിയ സിനിമ. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നിവയാണ് അന്ന അഭിനയിക്കുന്നതിൽ അടുത്തതായി ഇറങ്ങാനുള്ളത്.

അന്നയുടെ ഓഫ് സ്ക്രീൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സാധാരണകാരിയെ പോലെ ട്രെയിനിൽ യാത്ര ചെയ്യുന്ന അന്നയുടെ ചിത്രങ്ങളാണ് ഇവ. അന്ന ഇത്രയ്ക്കും സിംപിൾ ആയിരുന്നോ എന്ന് പോലും പലരും ചോദിക്കുന്നു. പച്ച സാരിയുടുത്ത് നാടൻ പെൺകുട്ടിയായി ക്യൂട്ട് ലുക്കിലാണ് അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

CATEGORIES
TAGS