‘നായ്ക്കുട്ടിക്ക് ഓണ സദ്യ വാരിക്കൊടുത്ത് നടി ആലീസ് ക്രിസ്റ്റി, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘നായ്ക്കുട്ടിക്ക് ഓണ സദ്യ വാരിക്കൊടുത്ത് നടി ആലീസ് ക്രിസ്റ്റി, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള ഒരു കൂട്ടരാണ് സീരിയൽ താരങ്ങൾ. സീരിയലിൽ നടന്മാരെക്കാൾ പ്രാധാന്യം നടിമാർക്കാണ്. സോഷ്യൽ മീഡിയയിലും അതുപോലെ തന്നെയാണ് കാര്യങ്ങൾ. മഴവിൽ മനോരമയിലെ ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ആലീസ് ക്രിസ്റ്റി.

നിരവധി സൂപ്പർഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുള്ള ആലീസ് വിവാഹ ശേഷവും അഭിനയ ജീവിതം തുടരുന്ന ഒരാളാണ്. കഴിഞ്ഞ നവംബറിൽ ആയിരുന്നു ആലീസിന്റെ വിവാഹം. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് താരത്തിന്റെ ഭർത്താവ്. സമൂഹ മാധ്യമങ്ങളിൽ ഭർത്താവിന് ഒപ്പമുള്ള നിരവധി ഫോട്ടോസ് ആലീസ് പങ്കുവച്ചിട്ടുള്ളതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് അദ്ദേഹം.

ആലീസിന്റെ യൂട്യൂബിൽ ചാനലിലും സജിനെ പലപ്പോഴും വന്നിട്ടുമുണ്ട്. ഏറെ ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നായ മിസിസ് ഹിറ്റ്ലറിലാണ് ഇപ്പോൾ ആലീസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ, മഴവിൽ മനോരമയിലെ സ്ത്രീപദം തുടങ്ങിയ പരമ്പരകളിലും ആലീസ് അഭിനയിച്ചിട്ടുണ്ട്. അതെ സമയം ആലീസിന്റെ ഒരു ഓണം സ്പെഷ്യൽ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഓണത്തിന് തന്റെ വളർത്തുനായയ്ക്ക് ഓണ സദ്യ വാരിക്കൊടുക്കുന്ന വീഡിയോ ആലീസ് പങ്കുവച്ചിട്ടുണ്ടായിരുന്നു. സാധാരണ സദ്യയ്ക്ക് ഉള്ള എല്ലാ വിഭവങ്ങളും വിളമ്പി തന്നെയാണ് ആലീസ് തന്റെ പ്രിയപ്പെട്ട നായയ്ക്കും നൽകിയത്. വളരെ അനുസരണയോടെ തന്നെ അത് നായ കഴിക്കുന്നതും വീഡിയോയിൽ കാണാം. ആലീസ് കസവുസാരിയിലാണ് വീഡിയോയിൽ തിളങ്ങിയത്.

CATEGORIES
TAGS