‘പഞ്ചാബി സുന്ദരി മലയാളി മങ്ക ആയല്ലോ!! ഓണം ആഘോഷിച്ച് ഗോദയിലെ നായിക വാമിഖ..’ – ഫോട്ടോസ് വൈറൽ

ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ഗോദ. പഞ്ചാബി സുന്ദരിയായ വാമിഖ ഗബ്ബി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഇത്. ടോവിനോ തോമസും വാമിഖയും ആയിരുന്നു നായികാനായകന്മാരായി തിളങ്ങിയത്. ഗുസ്തി ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തിൽ ടോവിനോയും വാമിഖയും തകർത്ത് അഭിനയിക്കുകയും നിരവധി താരങ്ങൾ മിന്നും പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു.

മലയാളത്തിൽ ഗുസ്തി ആസ്പദമാക്കി പല സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്രത്തോളം ചർച്ചയായ മറ്റൊരു സിനിമയുണ്ടോ എന്നത് സംശയമാണ്. വാമിഖ അദിതി സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ടോവിനോ അവതരിപ്പിച്ച ആഞ്ജനേയ എന്ന കഥാപാത്രത്തിന് ഒപ്പം അദിതി കേരളത്തിൽ ഗുസ്തി ട്രെയിനിംഗ് പഠിക്കാൻ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളായുമായിരുന്നു സിനിമയുടെ കഥ.

വാമിഖ മലയാളി അല്ലാതിരുന്നിട്ട് കൂടിയും മലയാളികൾ താരത്തിനെ സിനിമ ഇറങ്ങിയ ശേഷം നെഞ്ചിലേറ്റി. ഹിന്ദി, പഞ്ചാബ് സിനിമകളിൽ സജീവമായി അഭിനയിച്ചിരുന്ന ഒരാളാണ് വാമിഖ. തമിഴിലും തെലുങ്കിലും ഓരോ സിനിമകൾ ചെയ്ത ശേഷമാണ് വാമിഖ മലയാളത്തിൽ എത്തുന്നത്. വാമിഖയ്ക്കും ചെയ്ത സിനിമകളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ഗോദ. ഗോദയ്ക്ക് ശേഷം 9 എന്ന മലയാള ചിത്രത്തിലും വാമിഖ അഭിനയിച്ചിട്ടുണ്ട്.

1983 വേൾഡ് കപ്പ് പശ്ചാത്തലമാക്കി ഇറങ്ങിയ ഹിന്ദി ചിത്രമായ 83-യിലാണ് അവസാനമായി വാമിഖ അഭിനയിച്ചത്. അതെ സമയം കേരളത്തിലെ തന്റെ ആരാധകർക്ക് ഓണാശംസകൾ നേരുകയും അതുപോലെ ട്രഡീഷണൽ ലുക്കിൽ സെറ്റ് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ഓണം ആഘോഷിക്കുകയും ചെയ്തിരുന്നു വാമിഖ. റോജയിലെ ഒരു പാട്ടിന് ഒപ്പം മൂഡിൽ ഇരിക്കുന്ന വീഡിയോയും വാമിഖ പോസ്റ്റ് ചെയ്തിട്ടുണ്ടഡ്.