‘കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടി, കഠിനമായ വർക്ക്ഔട്ടും!! ഗുസ്തി പിടിച്ച് ഐശ്വര്യ ..’ – വീഡിയോ വൈറൽ

‘കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടി, കഠിനമായ വർക്ക്ഔട്ടും!! ഗുസ്തി പിടിച്ച് ഐശ്വര്യ ..’ – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിച്ച പുതിയ തമിഴ് സിനിമ ഗട്ട കുസ്തി ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. പ്രേക്ഷകരുടെ മികച്ച പ്രതികരണവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ചെല്ലാ അയ്യാവ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

സിനിമയിൽ ഒരു ഗുസ്തിക്കാരിയുടെ മെയ്‌വഴക്കത്തോടെ മികച്ച പ്രകടനമാണ് ഐശ്വര്യ ലക്ഷ്മി കാഴ്ചവച്ചിട്ടുണ്ടായിരുന്നത്. കഥാപാത്രത്തിന് വേണ്ടി ഐശ്വര്യ എടുത്ത തയ്യാറെടുപ്പുകളും ചിലർ ആയിരുന്നില്ല. അത് സൂചിപ്പിക്കുന്ന വീഡിയോ ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുമുണ്ട്. ശരിക്കും ഗുസ്തി പിടിക്കുന്നതും ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും.

ഐശ്വര്യയുടെ ട്രെയിനറായ ലക്ഷ്മി വിശ്വനാഥാണ് താരത്തിനെ ടാഗ് ചെയ്തുകൊണ്ട് വീഡിയോ പങ്കുവച്ചത്. “ഗട്ട കുസ്തി ചിത്രീകരണത്തിന് മാസങ്ങൾക്ക് മുമ്പ് എങ്ങനെയായിരുന്നു.. ധാരാളം വിയർപ്പും കണ്ണീരും (പ്രധാനമായും ചിരിച്ച് ചിരിച്ച് വന്ന കണ്ണീരാണ്) ഒപ്പം മൊത്തത്തിൽ രസകരവും! ഈ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുക എന്ന വെല്ലുവിളി ഐശ്വര്യ ഏറ്റെടുക്കുകയും ചെയ്തതിന് അഭിമാനിക്കുന്നു..

നിങ്ങളുടെ ശരീരഭാരം മനപൂർവം കൂട്ടുക എന്നതും അതിന് വേണ്ടി പ്രവർത്തിക്കുക എന്നതും മാനസികമായി എളുപ്പമല്ല. പക്ഷേ ഐശ്വര്യ അതൊരു സ്പോർട്സ് മാൻ സ്പിരിറ്റോടെ ഏറ്റെടുത്തു ചെയ്തു. അവളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു..”, ഐശ്വര്യ ലക്ഷ്മിയുടെ ട്രെയിനർ ലക്ഷ്മി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. സിനിമ ഇതുവരെ കാണാത്തവർ തിയേറ്ററിൽ പോയി കാണുക എന്നും ലക്ഷ്മി കുറിച്ചിട്ടുണ്ട്.

CATEGORIES
TAGS