‘സൂക്ഷിച്ചു നോക്കേണ്ട ഉണ്ണി! ആ ബെഞ്ചിൽ കിടന്നുറങ്ങുന്നത് പ്രണവ് മോഹൻലാൽ തന്നെ..’ – ഏറ്റെടുത്ത് ആരാധകർ

പ്രണവ് മോഹൻലാൽ, എന്ന താരത്തിനെ കുറിച്ച് മലയാളികൾക്ക് എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളുണ്ട്. സിനിമകളേക്കാൾ അയാൾ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്നും ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും അതുപോലെ ധാരാളം വിദേശ രാജ്യങ്ങളിലും പ്രണവ് യാത്ര ചെയ്തിട്ടുണ്ട്. പലതും സോളോ ട്രിപ്പുകൾ ആണെന്നാണ് ഏറ്റവും ശ്രദ്ധേയമായ ഒരു വശം. പ്രണവും അത് ഇഷ്ടപ്പെടുന്നു.

വിദേശ രാജ്യങ്ങളിൽ പോകുന്നതും വരുന്നതുമൊന്നും ആരും അറിയാതെ ആയിരുന്നു ഒരു സമയം വരെ. പ്രണവിനെ റോഡിലൂടെയും കാടുകളിലൂടെയും ഒക്കെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെടുന്ന തിരിച്ചറിയുന്ന മലയാളികളാണ് ഇതിന്റെയൊക്കെ വീഡിയോയും ഫോട്ടോസും പങ്കുവെക്കാറുള്ളത്. ഒരു സമയം വരെ പ്രണവ് ഇതൊന്നും പോസ്റ്റ് ചെയ്യാറില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിന് മുമ്പുവരെ. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രണവ് പങ്കുവച്ച ഒരു ഫോട്ടോയാണ് വൈറലാവുന്നത്.

ഒരു ബെഞ്ചിൽ മുഖത്ത് തൊപ്പി മറച്ച് കിടന്നുറങ്ങുന്ന ഫോട്ടോയാണ് പ്രണവ് പോസ്റ്റ് ചെയ്തത്. സൂക്ഷിച്ചുനോക്കേണ്ട ഉണ്ണി അത് പ്രണവ് തന്നെയാണ് എന്നാണ് ആരാധകരുടെ നിഗമനം. ഇതേ വേഷത്തിലുള്ള മറ്റൊരു ഫോട്ടോയും പ്രണവ് പോസ്റ്റ് ചെയ്തുകൊണ്ട് തന്നെ പ്രണവ് ആണെന്ന് ഉറപ്പായി. ഒരു സൂപ്പർസ്റ്റാറിന്റെ മകൻ ആണെന്ന് ജാഡ കാണിക്കാതെ എത്ര സിംപിളായിട്ടാണ് പ്രണവ് ജീവിക്കുന്നതാണെന്ന് മലയാളികൾ പുകഴ്ത്തി.

വല്ലപ്പോഴെങ്കിലും നാട്ടിലൊക്കെ വരാം കേട്ടോ എന്നും ചിലർ പറയുന്നുണ്ട്. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കട്ടെ എന്നും ചിലർ അഭിപ്രായപ്പെട്ടു. ബാക്കിയുള്ള നടന്മാരൊക്കെ സിനിമ ചെയ്തു വരുമാനം ഉണ്ടാക്കുകയും പ്രണവ് സിനിമ ചെയ്യൂ എന്ന് ചില കടുത്ത ആരാധകർ അഭ്യർത്ഥിച്ചുള്ള കമന്റുകളും ഇട്ടിട്ടുണ്ട്. മോഹൻലാൽ നല്ലയൊരു നടൻ എന്നതിൽ ഉപരി നല്ലയൊരു അച്ഛൻ കൂടിയാണെന്നും പ്രണവിനെ അവന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിച്ചതിന് ആളുകൾ അഭിനന്ദിക്കുകയും ചെയ്തു.