‘ആരിത് വനദേവതയോ! വെറൈറ്റി ലുക്കിൽ ഷൂട്ടുമായി റിമ കല്ലിങ്കൽ, കണ്ണുതള്ളി ആരാധകർ..’ – ഫോട്ടോസ് വൈറൽ

അഭിനേതാക്കൾ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫോട്ടോഷൂട്ടുകൾ നടത്തുന്ന കാഴ്ച നമ്മൾ സ്ഥിരം കാണുന്നതാണ്. പലരും പല രീതിയിലും വിവിധ വെറൈറ്റികളിൽ മേക്കോവറുകൾ നടത്തി പ്രേക്ഷകരെയും തങ്ങളുടെ ആരാധകരെയും അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ ഒരു അടാർ മേക്കോവർ ഷൂട്ട് ചെയ്തിരിക്കുകയാണ് നടി റിമ കല്ലിങ്കൽ.

ഗ്രീക്ക് പുരാണം ആസ്പദമാക്കിയ ഒരു വെറൈറ്റി കോൺസെപ്റ്റിലാണ് റിമ കല്ലിങ്കൽ ഇത് ചെയ്തിരിക്കുന്നത്. ഐശ്വര്യ അശോക് എന്നാണ് ഫോട്ടോഗ്രാഫറാണ് ഈ കോൺസെപ്റ്റിൽ ഷൂട്ട് എടുത്തിരിക്കുന്നത്. ‘കോർണുകോപ്പിയ’ എന്ന ഗ്രീക്ക് പുരാണം ആസ്പദമാക്കി ചെയ്ത ഷൂട്ടിൽ റീമയെ ഒരു വനദേവതയെ പോലെയാണ് ചിത്രങ്ങളിൽ തോന്നിപ്പിക്കുന്നത്. അതിൽ തന്നെ രണ്ട് ലുക്കിലാണ് റിമ ഫോട്ടോസ് എടുത്തത്.

ഹോൺ(കൊമ്പ്) ഓഫ് പ്ലെന്റി എന്നാണ് കോർണുകോപ്പിയയെ വിശേഷിപ്പിക്കുന്നത്. ഗ്രീക്ക് പുരാണങ്ങളിൽ നിന്നുള്ള ഒരു ആടിന്റെ കൊമ്പിനെ പ്രതിനിധീകരിക്കുന്ന കോർണുകോപിയ, വിരുന്നുകളിലെ ഒരു പരമ്പരാഗത വിഭവമാണെന്ന് വിശ്വസിക്കുന്നു. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുമ്പും വെറൈറ്റി ഷൂട്ടുകൾ ചെയ്തിട്ടുള്ള ഒരാളാണ് റിമ കല്ലിങ്കൽ.

കരോളിൻ ജോസഫാണ് ഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തത്. പ്രിയയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. റീമയെ കിടിലം മേക്കോവറിൽ എത്തിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് വലിയയൊരു പങ്കുവഹിച്ചിട്ടുണ്ട്. കാടിനുള്ളിൽ വച്ചാണ് ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോഷൂട്ട് ഇഷ്ടപ്പെട്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. ദേവതയ് എന്നാണ് നടി പാർവതി തിരുവോത്ത് ഇട്ട കമന്റ്.