‘ഉണ്ണി മുകുന്ദൻ ചതിച്ചു!! എനിക്ക് ഒറ്റ കാശ് തന്നിട്ടില്ല, പെണ്ണുങ്ങൾക്ക് മാത്രം കൊടുത്തു..’ – വെളിപ്പെടുത്തി ബാല

‘ഉണ്ണി മുകുന്ദൻ ചതിച്ചു!! എനിക്ക് ഒറ്റ കാശ് തന്നിട്ടില്ല, പെണ്ണുങ്ങൾക്ക് മാത്രം കൊടുത്തു..’ – വെളിപ്പെടുത്തി ബാല

സിനിമ മേഖലയിൽ നിന്ന് വീണ്ടുമൊരു വിവാദം കൂടി വന്നിരിക്കുകയാണ്. നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല. ഉണ്ണിമുകുന്ദൻ നായകനായി അഭിനയിച്ച്‌ അദ്ദേഹം തന്നെ നിർമ്മിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ ബാലയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. മികച്ച അഭിനയമാണ് ബാല കാഴ്ച വച്ചിട്ടുണ്ടായിരുന്നത്.

ഉണ്ണി മുകുന്ദൻ തന്നെ ഈ കാര്യം സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിട്ടുമുള്ളതാണ്. എങ്കിൽ ആ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം ഉണ്ണി മുകുന്ദൻ നൽകിയിട്ടില്ല എന്നും തനിക്ക് മാത്രമല്ല ആ ചിത്രത്തിൽ വർക്ക് ചെയ്ത പല അണിയറ പ്രവർത്തകർക്കും പൈസ കൊടുത്തിട്ടുണ്ടായിരുന്നില്ല എന്നുമാണ് ബാല ആരോപിച്ചത്. സംവിധായകനായ അനൂപ് പന്തളത്തിനും പൈസ നൽകിയിട്ടില്ലെന്ന് ബാല പറയുന്നുണ്ട്.

എന്നാൽ ഉണ്ണി മുകുന്ദന് സിനിമയിൽ വർക്ക് ചെയ്ത പെണുങ്ങൾക്ക് മാത്രം പൈസ കൊടുത്തിട്ടുണ്ടെന്നും ബാലയുടെ ആരോപണത്തിലുണ്ടായിരുന്നു. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാല ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. എ.എം.എം.എയിലെ ഇടവേള ബാബുവിനെ വിളിച്ചപ്പോൾ പരാതി കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഉണ്ണി മുകുന്ദൻ ചെറിയ ഒരു പയ്യനാണ്.

ഉണ്ണി അഭിനയിച്ചോട്ടെ.. ഇങ്ങനെ സിനിമ നിർമ്മിക്കാൻ നിൽക്കണ്ട.. എന്റെ മുത്തച്ഛൻ 420-ൽ അധികം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്‌. ഉണ്ണി എല്ലാവരെയും കൊണ്ട് പണി എടുപ്പിച്ചിട്ട് കാശ് കൊടുത്തില്ല. പെണ്ണുങ്ങൾക്ക് എല്ലാം കൊടുത്തു. ഒന്നേകാൽ കോടി രൂപ കൊടുത്ത കാർ വാങ്ങാൻ പൈസയുണ്ട്. എന്നെ ചതിച്ചോ, പാവങ്ങളെ പറ്റിക്കരുതെന്ന് ബാല പ്രതികരിച്ചു.

CATEGORIES
TAGS