‘നാട്ടിൽ എവിടെയാ! ദുബായിൽ ഷോർട്സിൽ കട്ട ഫ്രീക്ക് ലുക്കിൽ നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

‘നാട്ടിൽ എവിടെയാ! ദുബായിൽ ഷോർട്സിൽ കട്ട ഫ്രീക്ക് ലുക്കിൽ നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

ആദ്യ സിനിമ ചെയ്ത ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന അഹാന പോലെ മറ്റൊരു നടിയുണ്ടോ എന്നതും സംശയമാണ്. എല്ലാ പ്ലാറ്റുഫോമുകളിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന അഹാന സിനിമയേക്കാൾ മലയാളികൾക്ക് പ്രിയങ്കരിയായതും അങ്ങനെയാണ്.

രാജീവ് രവി മലയാള സിനിമയ്ക്ക് സമ്മാനിച്ച അഹാന, അദ്ദേഹത്തിന്റെ ഞാൻ സ്റ്റീവ് ലൂപ്പസ് എന്ന സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അഹാന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അതിൽ പക്ഷേ നായികയായിട്ടല്ല അഹാന അഭിനയിച്ചിരുന്നത്.

പിന്നീട് 2-3 സിനിമകളിൽ കൂടിയേ അഹാന അഭിനയിച്ചിട്ടുളളൂ. അഹാന പോലെ തന്നെ താരത്തിന്റെ അനിയത്തിമാരും വൈറൽ താരങ്ങളാണ്. നടൻ കൃഷ്ണകുമാറിന്റെ മകളുകൂടിയായ അഹാന പക്ഷേ അച്ഛന്റെ രാഷ്ട്രീയ നിലപാടുകളിൽ ഒരിക്കലും പോലും താല്പര്യം കാണിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടിട്ടുള്ള ഒരാളല്ല. ധാരാളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഹാന, ഇൻസ്റ്റാഗ്രാമിൽ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാറുണ്ട്.

ഇപ്പോഴിതാ കേരളത്തിലെ മൈ ഡെസിഗ്നേഷൻ ക്ലോത്തിങ് ബ്രാൻഡിന്റെ ടി-ഷർട്ട് ധരിച്ചുള്ള സ്റ്റൈലിഷ് ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് അഹാന. ഒരു നീല ജീൻസ് ഷോർട്സാണ് അഹാന അതിനൊപ്പം ഇട്ടിരിക്കുന്നത്. “നാട്ടിൽ എവിടെയാ” എന്നാണ് ഷർട്ടിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇത് ക്യാപ്ഷനിൽ എഴുതിയ അഹാനയോട് നാട്ടിൽ സ്ഥലം എവിടെയാണെന്ന് മറുപടിയും പറഞ്ഞിട്ടുണ്ട്. ദുബായിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS