‘മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷമാക്കി നടി മീര നന്ദൻ, ആശംസകളുമായി ആരാധകർ..’ – വീഡിയോ വൈറൽ

സിനിമയിൽ ഗായികയായി അറിയപ്പെടണമെന്ന് ആഗ്രഹിച്ച ഒടുവിൽ നായികയായി മാറിയ ഒരു താരമാണ് നടി മീരാനന്ദൻ. ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന മീരയെ അതെ പ്രോഗ്രാമിൽ രഞ്ജിനി ഹരിദാസിന് ഒപ്പം അവതാരകയായി തിരഞ്ഞെടുത്ത ശേഷമാണ് മീരയുടെ കരിയർ തന്നെ മാറിമറിഞ്ഞത്. അതിൽ നിന്ന് കണ്ടാണ് മീരയ്ക്ക് സിനിമയിൽ നായികയായി അവസരം ലഭിച്ചത്.

ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിക്കാൻ മീരയ്ക്ക് അവസരം ലഭിച്ചു. അത് വളരെ ഭംഗിയായി മീര ചെയ്യുകയും ചെയ്തു. തുടർന്ന് മലയാളത്തിൽ നായികയായും സഹനടിയായും നിരവധി സിനിമകളിൽ അഭിനയിച്ച മീര 2017-ൽ വരെ സിനിമയിൽ സജീവമായിരുന്നു. അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് ഇപ്പോൾ മീരാനന്ദൻ.

തന്റെ മുപ്പത്തിരണ്ടാം ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് മീരാനന്ദൻ ആഘോഷിച്ചത്. ദുബായിൽ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് പാർട്ടിയിൽ കേക്ക് മുറിച്ചുകൊണ്ട് മീര തന്റെ ജന്മദിനം അടിച്ചുപൊളിച്ച് ആഘോഷമാക്കി. “എന്റെ ഏറ്റവും നല്ല കൂട്ടം.. ഒരു രാത്രി മുഴുവൻ.. എനിക്ക് ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ. എന്റെ വീട്ടിൽ നിന്ന് അകലെയുള്ള ഒരു കുടുംബമാണിത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു..”, മീര ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

നിരവധി പേരാണ് മീരയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ ഇട്ടത്. നടിമാരും താരത്തിന്റെ അടുത്ത സുഹൃത്തുക്കളുമായ ആൻ അഗസ്റ്റിൻ, ശ്രിന്ദ, ഭാമ, ലെന, രാധിക തുടങ്ങിയവർ കമന്റുകൾ ഇട്ടിരുന്നു. ചിലർ താരം വിവാഹം കഴിക്കുന്നില്ലേ എന്നും ചോദിച്ചിട്ടുണ്ട്. എന്നാലും എന്റെ അളിയാ എന്ന സിനിമയിലൂടെ മീര നന്ദൻ അഭിനയത്തിലേക്ക് തിരിച്ചുവരുന്നുണ്ട്.

View this post on Instagram

A post shared by Meera Nandhaa (@nandan_meera)


Posted

in

by