‘നടി മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി..’ – ആശംസകളുമായി ആരാധകർ

‘നടി മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി..’ – ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്ത് ഒരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തമിഴിൽ ടെലിവിഷൻ സീരിയലുകളിലെ നടിയും അവതാരകയുമായ മഹാലക്ഷ്മിയും സിനിമ നിർമ്മാതാവുമായ രവീന്ദർ ചന്ദ്രശേഖരും തമ്മിൽ വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ കാര്യം അറിയിച്ചത്.

വാണി റാണി, ഓഫീസ്, ചെല്ലമായ്, ഉതിരിപ്പൂക്കൾ, ഒരു കൈ ഓസൈ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ മഹാലക്ഷ്മി ഒരുപാട് ആരാധകരുള്ള ഒരു സീരിയൽ നടി കൂടിയാണ്. നട്ട്.പുന എന്നാന്ന് തെരിയുമ, മുരുങ്കൈകൈ ചിപ്സ് എന്നീ തമിഴ് സിനിമകളുടെ നിർമ്മാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ. ലിബ്ര പ്രൊഡക്ഷൻസ് എന്നാണ് അദ്ധേഹത്തിന്റെ നിർമ്മാണ കമ്പനിയുടെ പേര്.

രവീന്ദറും മഹാലക്ഷ്മിയും നേരത്തെ വിവാഹിതരായിരുന്നു, ഇത് രണ്ട് പേരുടെയും രണ്ടാം വിവാഹമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇരുവരുടെയും പ്രണയ വിവാഹം കൂടിയാണ്. രവീന്ദർ നിർമ്മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയിൽ മഹാലക്ഷ്മിയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്.

തിരുപ്പതിയിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്. “നിന്നെ എന്റെ ജീവിതത്തിൽ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു..”, എന്നാണ് മഹാലക്ഷ്മി വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

CATEGORIES
TAGS