‘യാ മോനെ സ്വാസിക തന്നെയാണോ ഇത്!! ഹോട്ട് മേക്കോവറിൽ അമ്പരപ്പിച്ച് താരം..’ – ഫോട്ടോസ് വൈറൽ

കരിയറിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ഇങ്ങോട്ട് സിനിമയിലും സീരിയലുകളിലുമായി അഭിനയിച്ച് തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് നടി സ്വാസിക വിജയ്. വൈഗൈ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു സ്വാസികയുടെ തുടക്കം. അത് കഴിഞ്ഞ് മലയാളത്തിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ സ്വാസിക അഭിനയിച്ചു.

2016-ൽ ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷനും സ്വർണ കടുവയുമാണ് സ്വാസികയ്ക്ക് സിനിമയിൽ സ്ഥാനം നേടി കൊടുത്തത്. കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സ്വാസിക ഒരു തേപ്പുകാരിയായ കാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സ്വാസിക സീത എന്ന പരമ്പരയിൽ അഭിനയിച്ചിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി അത് മാറുകയും ചെയ്തിരുന്നു.

കഴിഞ്ഞ് 3-4 വർഷത്തിനുള്ളിൽ സ്വാസിക ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഏകദേശം ഇരുപതോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. കുടുക്ക് 2025 ആയിരുന്നു സ്വാസികയുടെ അവസാന റിലീസ് ചിത്രം. ഇത് കൂടാതെ ആറാട്ട്, സി.ബി.ഐ 5, പത്താം വളവ് എന്നീ സിനിമകളിലും സ്വാസിക അഭിനയിച്ചിരുന്നു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡും താരം നേടിയിരുന്നു.

ചതുരം എന്ന സിനിമയാണ് ഇനി സ്വാസികയുടെ ഇറങ്ങാനുള്ളത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സ്വാസിക ചെയ്ത ഒരു സ്റ്റൈലിഷ് ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. മാക്‌സോ ക്രീയേറ്റീവിന്റെ പ്രൊഡക്ഷനിൽ ഗിരീഷ് ആർ പൈയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാൻലിയ സാബുവാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഒരു കിടിലം വെറൈറ്റി ഔട്ട് ഫിറ്റാണ്‌ താരം ഇട്ടിരിക്കുന്നത്.