‘കൊട്ടാരക്കരയുടെ ഹൃദയം കവർന്ന് നടി അന്ന രാജൻ, ഉദ്‌ഘാടന ചടങ്ങിൽ തിളങ്ങി താരം..’ – വീഡിയോ വൈറലാകുന്നു

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ അഭിനയത്തോടൊപ്പം തന്നെ സമയം കണ്ടെത്തുന്ന ഒരു കാര്യമാണ് വസ്ത്രാലയങ്ങളുടെയും ആഭരണ കടകളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയുമെല്ലാം ഉദ്‌ഘാടനത്തിന് ക്ഷണം ലഭിച്ച് ആ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നത്. താരങ്ങൾ പങ്കെടുക്കുന്നത് കൊണ്ട് തന്നെ പുതിയ സ്ഥാപനത്തിന്റെ ഉദ്‌ഘാടനങ്ങളിൽ ധാരാളം ആളുകൾ കാണാൻ എത്തുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

അഭിനയിക്കുമ്പോൾ കിട്ടുന്നത് പോലെ തന്നെ ഇത്തരത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഇവർക്ക് ഒരു തുക ലഭിക്കാറുമുണ്ട്. പൊതുവേ തുണിക്കടകളുടെയും സ്വർണ കടകളുടെയും ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാനാണ് ഇവർക്ക് ക്ഷണം ലഭിക്കാറുള്ളത്. എങ്കിലിപ്പോഴിതാ കൊട്ടാരക്കരയിൽ പുതിയതായി ആരംഭിച്ച ഒരു ബേക്കറി കടയുടെ ഉദ്‌ഘാടനത്തിന് മലയാളത്തിലെ ഒരു യുവനടി പങ്കെടുത്തിരിക്കുകയാണ്.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അന്ന രാജനാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കറുപ്പ് ചുരിദാറിൽ അതിസുന്ദരിയായി എത്തിയപ്പോഴുള്ള അന്നയുടെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. നിമിഷനേരം കൊണ്ടാണ് അന്നയുടെ ആരാധകർ അത് ഏറ്റെടുത്തത്. അന്നയെ കാണാൻ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

എന്തായാലും കൊട്ടാരക്കരയുടെ ഹൃദയം കവർന്ന ശേഷമാണ് അന്ന തിരിച്ചുപോയത്. അതെ സമയം അന്ന അഭിനയിക്കുന്ന സിനിമകളിൽ ഇനി ഇറങ്ങാനുള്ളത് ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് കൂടാതെ തലനാരിഴ എന്ന സിനിമയിലും അന്ന അഭിനയിക്കാൻ ഒരുങ്ങുന്നുണ്ട്. തിരിമാലിയാണ് അന്നയുടെ അവസാന റിലീസ് ചിത്രം.


Posted

in

by