‘തൂവെള്ള ഡ്രെസ്സിൽ ആരാധക മനം കവർന്ന് ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം ലോസ്‌ലിയ..’ – ഫോട്ടോസ് വൈറൽ

‘തൂവെള്ള ഡ്രെസ്സിൽ ആരാധക മനം കവർന്ന് ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം ലോസ്‌ലിയ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസിന്റെ പതിപ്പുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളം ബിഗ് ബോസിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 40-ൽ അധികം എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ട സീസണിൽ മികച്ച മത്സരാർത്ഥികളാണ് ഈ തവണ വന്നത്.

മലയാളി പ്രേക്ഷകർ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കാണുന്നത് തമിഴാണ്. മലയാളത്തിൽ മോഹൻലാൽ ആണെങ്കിൽ തമിഴിൽ കമൽഹാസനാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. അവിടെ അഞ്ച് സീസണുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. അതിൽ തന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സീസണുകളിൽ ഒന്നായിരുന്നു മൂന്നാമത്തേത്. മുഗിൻ റാവുവാണ് ആ സീസണിൽ വിജയിയായത്.

അതിൽ മൂന്നാം സ്ഥാനം നേടിയ താരമാണ് നടിയും ടെലിവിഷൻ വാർത്ത അവതാരകയുമായ ലോസ്‌ലിയ മരിയനേശൻ. ഒരുപാട് ആരാധകരുള്ള താരമായി ബിഗ് ബോസിൽ ലോസ്‌ലിയ. വിജയിയാകുമെന്ന് പ്രേക്ഷകരിൽ കുറച്ച് പേരെങ്കിലും വിശ്വസിച്ച താരമായിരുന്നു. മറ്റൊരു മത്സരാർത്ഥിയായ കവിനുമായി പ്രണയമൊക്കെ ആ സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയതാണ്.

ബിഗ് ബോസ് കഴിഞ്ഞ ശേഷം ലോസ്‌ലിയയ്ക്ക് മലയാളികൾ ഉൾപ്പടെ ഒരുപാട് ആരാധകരെ കൂടുതലായി ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വളരെ സജീവമാണ് ലോസ്‌ലിയ. താരത്തിന്റെ തൂവെള്ള നിറത്തിലെ ഡ്രെസ്സിലുള്ള പുതിയ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ലോസ്‌ലിയ കാണാൻ എന്ത് ക്യൂട്ട് ആണെന്നും ഈ ചിരിയിൽ ആരും വീണു പോകുമെന്നും താരം അഭിപ്രായപ്പെട്ടു.

CATEGORIES
TAGS