‘ഓരോ സ്ത്രീയും ഒരു രാജ്ഞിയാണ്!! ചുവപ്പ് സാരിയിൽ അതിസുന്ദരിയായി നടി ഭാവന..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് ഭാവന മേനോൻ. പതിനാറാം വയസ്സിൽ നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഭാവന ഇന്ന് സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന താരമാണ്. കന്നഡ സിനിമയിലാണ് ഇപ്പോൾ കൂടുതൽ അഭിനയിക്കുന്നതെങ്കിലും അഞ്ച് വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ഭാവന.

സിനിമ മേഖലയിൽ നിന്ന് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരികയും ജീവിതത്തിൽ പോലും വളരെ മോശമായ ഒരു അനുഭവം നേരിടേണ്ടി വരികയും ചെയ്ത ഭാവന പക്ഷേ അതിനെയെല്ലാം പൊരുതി വിജയ പാതയിലേക്ക് മടങ്ങി വന്നയൊരാളാണ്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾ നായികയായും യൂത്ത് സ്റ്റാറുകളുടെ നായികയായും ഭാവന അഭിനയിച്ചിട്ടുണ്ട്.

ഏകദേശം ഇരുപത് വർഷത്തോളമായി സിനിമയിൽ സജീവമായി തുടരുന്ന ഒരാളാണ്. ഭാവനയുടെ ജീവിത പങ്കാളിയും സിനിമയിൽ നിന്ന് തന്നെയുള്ള ഒരാളാണ്. കന്നഡ സിനിമ നിർമ്മാതാവായ നവീനാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 2018-ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ആദം ജോണാണ് ഭാവനയുടെ അവസാന മലയാള റിലീസ് ചിത്രം.

ഇൻസ്റ്റാഗ്രാമിൽ മറ്റുനടിമാരെ പോലെ തന്നെ ഇപ്പോൾ ഭാവനയും സജീവമാണ്. ഇപ്പോഴിതാ ചുവപ്പ് നിറത്തിലെ സാരിയിൽ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഭാവന. “ഓരോ സ്ത്രീയും ഒരു രാജ്ഞിയാണ്, നമുക്കെല്ലാവർക്കും വാഗ്ദാനം ചെയ്യാൻ വ്യത്യസ്തമായ കാര്യങ്ങളുണ്ട്..”, ഭാവന ചിത്രങ്ങളോടൊപ്പം കുറിച്ചു. ഷുഹൈബാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിനവാണ്‌ സ്റ്റൈലിംഗ്. ഫെമി ആന്റണിയാണ് താരത്തിന് മേക്കപ്പ് ചെയ്തത്.