‘ഇതൊക്കെയാണ് അടാർ ലുക്ക്!! കറുപ്പ് സാരിയിൽ ആരാധകരെ ഞെട്ടിച്ച് പാർവതി..’ – ഫോട്ടോസ് വൈറൽ

‘ഇതൊക്കെയാണ് അടാർ ലുക്ക്!! കറുപ്പ് സാരിയിൽ ആരാധകരെ ഞെട്ടിച്ച് പാർവതി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കാരണമായ ഒരാളാണ് നടി പാർവതി തിരുവോത്ത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും എതിരെ തുറന്നടിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാളാണ് പാർവതി. ഡബ്ല്യൂ.സി.സി എന്ന സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ, ആ സംഘടനയ്ക്ക് തുടക്കം കുറിച്ചതും പാർവതിയാണ്.

തന്റെ രാഷ്ട്രീയ നിലപാടുകൾ കാഴ്ചപ്പാടുകൾ സംസാരിക്കാൻ ധൈര്യമുള്ള മറ്റൊരു നടി മലയാള സിനിമയിൽ ഉണ്ടോ എന്നതും സംശയമാണ്. അതിന്റെ പേരിൽ അവസരങ്ങൾ കുറയുന്നുണ്ടെങ്കിൽ പാർവതി അതിശക്തമായി തന്നെ തന്റെ നിലപാടുകളോട് ഉറച്ചുനിൽക്കാറുണ്ട്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയത്തിലേക്ക് വരുന്നത്.

കരിയറിന്റെ തുടക്കത്തിൽ സൈഡ് റോളുകളിൽ ഒതുങ്ങി പോയെങ്കിലും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്നു താരം. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ സിനിമകളാണ് പാർവതിയുടെ സിനിമ ജീവിതം മാറ്റിമറിച്ചത്. അതിന് ശേഷം ഇറങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ പാർവതി നായികയായി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ തന്റേതായ ഒരു ഇടവും പാർവതി നേടിയെടുത്തു.

മമ്മൂട്ടിക്ക് ഒപ്പമുള്ള പുഴുവെന്ന ചിത്രമാണ് ഇനി പാർവതിയുടെ ഇറങ്ങാനുള്ളത്. പ്രൈം വീഡിയോയുടെ വെബ് സീരിസിൽ ഇപ്പോൾ ഭാഗമാണ് പാർവതി. ഇപ്പോഴിതാ കറുപ്പ് സാരിയിൽ കിടിലം ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പാർവതി. റോയ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നീരജ കോനയാണ് സ്റ്റൈലിംഗ്.

CATEGORIES
TAGS