‘ഭാഗ്യമായി വാണി വിശ്വനാഥിനെ മുതല തിന്നാതെ രക്ഷപ്പെട്ടത്..’ – വാണിയുടെ സാഹസിക കഥ വെളിപ്പെടുത്തി സംവിധായകൻ
മലയാളത്തിൽ എക്കാലത്തെയും മികച്ച ആക്ഷൻ സൂപ്പർനായികയാണ് നടി വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങളിൽ ആ മെയ്‌വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല. ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന താരമായിരുന്നു വാണി വിശ്വനാഥ്. ഒരു കാലത്ത് വാണി ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു.
സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്.
സിനിമയിൽ എത്തും മുമ്പ് തന്നെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി. ഇപ്പോഴിതാ വാണിയുടെ ഒരു സാഹസിക പ്രകടനത്തിന്റെ കഥ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് താരം അഭിനയിച്ച ‘ഇന്ത്യ ഗേറ്റ്’ എന്ന സിനിമയുടെ സംവിധായകൻ ടി.എസ് സജി. ആ സിനിമയിൽ വില്ലനായ അഭിനയിച്ച ഹേമന്ത് ഒരു ബോട്ട് എടുത്ത് രക്ഷപ്പെടുന്ന സീനാണ്.
പിറകെ വേറെയൊരു ബോട്ടിൽ വാണി അദ്ദേഹത്തെ ചെയ്‌സ് ചെയ്യുന്നു. അതിന് ശേഷം ആ ബോട്ടിൽ വച്ച് ഒരു ഫൈറ്റ് ഉണ്ട്. വാണി മറ്റേ ബോട്ടിലേക്ക് ചാടി കയറുകയും ഫൈറ്റ് ചെയ്യുകയും ചെയ്യുന്ന സമയത്ത് ഹേമന്ത് വാണിയെ ചവിട്ടി വെള്ളത്തിൽ ഇടുന്നുണ്ട്. എന്നാൽ ബോട്ടിന്റെ ഫ്രണ്ടിൽ വാണി തൂങ്ങി കിടക്കുന്നുണ്ട്. ഡ്യൂപ്പ് ഇല്ലാതെയാണ് വാണി അത് ചെയ്തത്.
വാണി തന്നെ അത് സ്വയം ചെയ്തോളാമെന്ന് പറഞ്ഞു. മലമ്പുഴ ഡാമിൽ വച്ചായിരുന്നു ഷൂട്ടിംഗ്. വാണി പകുതിയോളം വെള്ളത്തിന് അടിയിലാണ്. ഷോട്ട് കഴിഞ്ഞ് വാണിയെ തിരിച്ചു കയറ്റിയപ്പോൾ വാണിയോട് നീന്തൽ അറിയുന്നത് കൊണ്ടാണ് അത് ചെയ്യിപ്പിക്കാൻ സമ്മതിച്ചെന്ന് പറഞ്ഞപ്പോൾ വാണി തനിക്ക് നീന്തലെ അറിയത്തില്ല എന്ന് പറഞ്ഞു.
അതും പറഞ്ഞു വരുമ്പോളാണ് അവിടെ നിന്ന് ഒരാൾ ഭാഗ്യമായി വാണിയെ മുതല തിന്നാഞ്ഞത് എന്നുകൂടി പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ ആ വെള്ളത്തിൽ മുതല ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൂടി കേട്ടപ്പോൾ ഞാൻ ഷോക്കായി. ആർട്ടിസ്റ്റിനെ മുതല തിന്നിച്ച ഡയറക്ടർ എന്ന് പേര് വീണേനെ എന്ന് അദ്ദേഹം പറഞ്ഞു.
മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 2 മക്കളുണ്ട്. മൂത്തത് മകൾ ആർച്ചയും ഇളയത് മകൻ അധ്രിയും.