‘ആ കാരണത്താൽ ആ സിനിമയിലെ അഭിനയം നിർത്തി പോകേണ്ടി വന്നു..’ – തുറന്ന് പറഞ്ഞ് നടി പ്രിയാമണി

‘ആ കാരണത്താൽ ആ സിനിമയിലെ അഭിനയം നിർത്തി പോകേണ്ടി വന്നു..’ – തുറന്ന് പറഞ്ഞ് നടി പ്രിയാമണി

പൃഥ്വിരാജ് നായകനായ വിനയൻ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന താരമാണ് നടി പ്രിയാമണി. പ്രിയാമണി മലയാളത്തിൽ അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. 2006-ൽ പരുത്തിവീരൻ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് താരത്തിന് നാഷണൽ അവാർഡ് സ്വന്തമാക്കി.

അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ് തുടങ്ങിയ മേഖലയിലും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ അച്ഛൻ തമിഴിനും അമ്മ മലയാളിയുമാണ്. നടി വിദ്യാബാലന്റെ ബന്ധു കൂടിയാണ് പ്രിയാമണി. മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവുകൂടിയാണ് പ്രിയാമണി.

താരം പ്രമുഖ ചാനലായ കൗമദിക്ക് നൽകിയ ഒരു പഴയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. അവതാരക ഏതേലും പടത്തിന്റെ ഷൂട്ടിംഗ് പറഞ്ഞത് പോലെ അല്ല പോയതിനാൽ നിർത്തേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോളാണ് താരം ആ കാര്യം തുറന്നു പറഞ്ഞത്. ഒന്നല്ല രണ്ട് സിനിമകളിൽ നിന്ന് അങ്ങനെ ഇടക്ക് വച്ച് നിർത്തിപോയെന്ന് താരം പറഞ്ഞു.

‘ആദ്യ സിനിമയിൽ തനിക്കൊപ്പം വിമലയും ഉണ്ടായിരുന്നു. തുടക്കം മുതൽ എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്. പക്ഷേ തങ്ങൾക്ക് ഒന്നും മനസ്സിലായില്ല. സംവിധായകൻ പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന്, ആരുടേയും കഥാപാത്രങ്ങൾ സ്റ്റേബിൾ അല്ലായിരുന്നു. അവസാനം ഞാൻ പറഞ്ഞു ഞാൻ ഇത് ചെയ്യുന്നില്ലായെന്നു മാനേജരോട് പറഞ്ഞു. പിന്നീട് ഡയറക്ടറെ മാറ്റി ഷൂട്ടിംഗ് വീണ്ടും ചെയ്യുന്ന കാര്യം മാനേജർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി. പക്ഷേ പിന്നീട് ആ സിനിമ ചെയ്തില്ല.

വേറെയൊരു സിനിമ ഇതുപോലെ 5 ദിവസം ഞങ്ങൾ ഷൂട്ട് ചെയ്തു. 5 ദിവസം ബെഡ് റൂമിൽ തന്നെ ആയിരുന്നു ഷൂട്ടിംഗ്. അതൊരു ഹോറർ ഫിലിമായിരുന്നു. അതിന് ശേഷമുള്ള സീനുകൾ ഷൂട്ട് ചെയ്യുന്ന കാര്യത്തിൽ സംവിധായകൻ ഒരു ഉറപ്പിലായിരുന്നു. അതുകൊണ്ട് ആ സിനിമയും ഞാൻ നിർത്തി..’ പ്രിയാമണി പറഞ്ഞു.

CATEGORIES
TAGS