നികുതി വെട്ടിപ്പ്; സുരേഷ് ഗോപി എം.പിക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു..!!

മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടന്‍ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

19.6 ലക്ഷം രൂപയുടെ നികുതിയാണ് സുരേഷ് ഗോപി എംപി ഇതിലൂടെ വെട്ടിച്ചത്. ക്രൈം ബ്രാഞ്ച് സംഘമാണ് സംഭവം കണ്ടെത്തിയത്. കേസില്‍ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നല്‍കിയതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേ രീതിയില്‍ സിനിമ രംഗത്തുള്ള താരങ്ങള്‍ക്ക് കേസ് വന്നിരുന്നു.

സമാനമായ കേസുകളില്‍ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരെ വന്ന കേസ് ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ നിന്നാണ് നടി അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അതിനാല്‍ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസില്‍ നിന്നും ഊരിയത്.

അതേ പോലെ ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് നടന്‍ ഫഹദ് കാറുകള്‍ സ്വന്തമാക്കിയത്. താനല്ല വാഹന രജിസ്‌ട്രേയഷനും മറ്റു കാര്യങ്ങളും നോക്കിയതെന്നും അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്നും കോടതിയെ ബോധ്യപ്പെടുത്തി കേസില്‍ നിന്നൂരി.

CATEGORIES
TAGS

COMMENTS