എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അയാൾ മാത്രമായിരിക്കും..!! ലൈവിലെത്തി പൊട്ടികരഞ്ഞ് അഞ്ജലി അമീർ

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അയാൾ മാത്രമായിരിക്കും..!! ലൈവിലെത്തി പൊട്ടികരഞ്ഞ് അഞ്ജലി അമീർ

തന്നെ ഒരാള്‍ മാനസികമായി ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നടി അഞ്ജലി അമീര്‍ രംഗത്ത്. കൊടുവള്ളി സ്വദേശിയായ യുവാവിനെതിരെയാണ് താരം ലൈവിലെത്തി സംസാരിച്ചത്. ഇരുവരും ലിവിങ് ടുഗതര്‍ ആയിരുന്നുവെന്നും പിന്നീട് വേര്‍പിരിഞ്ഞുവെന്നും, ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും, ജീവിക്കാന്‍ അനുവദിക്കാതെ പിന്തുടരുകയാണെന്നും താരം ലൈവിലെത്തി പറഞ്ഞു.

ഒരിക്കലും ഒരുമിച്ച് യോജിക്കാതെ വന്നതിനാലാണ് വേണ്ടാന്ന് വച്ചത്. ജോലിക്കൊന്നും പോകാതെ തന്നെ ഉപദ്രവിക്കുകയാണെന്നും തനിക്ക് 5 ലക്ഷം രൂപ വരെ തരാന്‍ ഉണ്ടെന്നും താരം പറഞ്ഞു. തനിക്ക് ഉറ്റവരാരും ഇല്ലാത്തതിനാല്‍ എന്തെങ്കിലും ചെയ്താല്‍ ആരും ചോദിക്കാന്‍ വരില്ലെന്ന് വിചാരമാണെന്നും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ഇത്തരത്തില്‍ പെരുമാറരുതെന്നു അപേക്ഷിക്കുകയാണെന്നും അഞ്ജലി ലൈവിലെത്തി കരഞ്ഞ് പറഞ്ഞു.

നിരവധി കമന്റുകള്‍ പോസ്റ്റിന് വരുന്നുണ്ട്. മാത്രമല്ല യുവാവിനെതിരെ അഞ്ജലി പോലീസില്‍ കംപ്ലയ്ന്റ് നല്‍കിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ തന്നെ നിരവധി തവണ ഇയാളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും അഞ്ജലി ലൈവിലെത്തി പറഞ്ഞു.

CATEGORIES
TAGS

COMMENTS