ഞാനും ഞാനുമെന്റാളും..!! ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകർ വിവാഹിതയായി
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശിഖ പ്രഭാകര്‍. മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ താരം വിവാഹയായ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഗായകനും സംഗീതസംവിധായകനുമായ ഫൈസല്‍ റാസിയെ താരം വിവാഹം ചെയ്തതത്.
‘പൂമരം’ എന്ന ചിത്രത്തിലെ ‘ ഞാനും ഞാനുമെന്റാളും….’ എന്നു തുടങ്ങുന്ന സൂപ്പര്ഗാനത്തിന് സംഗീതം പകര്‍ന്ന് ആലപിച്ചത് ഫൈസല്‍ റാസി ആണ്. ഹിന്ദു ബ്രൈഡിനെ പോലെ ഒരുങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, വിവാഹശേഷം ഒരുക്കിയ റിസപ്ക്ഷിനില് താരം മുസ്ലിം രീതിയിലുള്ള വേഷമായിരുന്നു ധരിച്ചത്.
ഇരുവീട്ടുകാരുടേയും സമ്മതപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടേയും അഞ്ച് വര്‍ഷത്തെ പ്രണയമാണ് കഴിഞ്ഞ ദിവസം പൂര്‍ണതയില്‍ എത്തിയത്. ഐഡിയ സ്റ്ററാര് സിംഗറില്‍ ശിഖയോടൊപ്പം മത്സരിച്ച ശ്രീനാഥും കൂട്ടരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൈലൈറ്സ് വെഡിങ് കമ്പനിയാണ് ഇരുവരുടേയും ജീവിതത്തിലെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്.