തലയുടെ വക സർപ്രൈസ്, ആരാധകരുടെ വക ആശംസപെരുമഴ..!! ശാലിനിയുടെ സ്‌പെഷ്യൽ ഡേ ആഘോഷമായപ്പോൾ

തലയുടെ വക സർപ്രൈസ്, ആരാധകരുടെ വക ആശംസപെരുമഴ..!! ശാലിനിയുടെ സ്‌പെഷ്യൽ ഡേ ആഘോഷമായപ്പോൾ

സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടി ശാലിനിയും അജിത്തും. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന നടിമാരെപോലെ ശാലിനിയും വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞു. പക്ഷെ താരത്തിന്റെ പുറകെ ഇപ്പോഴും ക്യാമറകണ്ണുകള്‍ ഉണ്ടാകും. മകനും മകളൊമൊത്തുള്ള ഇരുവരുടേയും സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുണ്ട്.

ഈ അടുത്തായിരുന്നു ശാലിനിയുടെ നാല്‍പതാം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചത്. എല്ലാ ആണുങ്ങളുടെയും വിജയത്തിന് പിന്നില്‍ ഒരു പെണ്ണ് ഉണ്ടാകും എന്നത് പോലെ അജിത്തിന്റെ കരീയര്‍ തിളങ്ങിയതും ശാലിനി ജീവിത സഖിയായതിന് ശേഷമാണ്.

ശാലിനിയുടെ പിറന്നാളിന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആശംകള്‍ അറിയിച്ചിരുന്നു. ശാലിനി അജിത് എന്ന ഹാഷ്ടാഗുകളില്‍ നിരവധി മെസേജുകളാണ് ട്വിറ്ററില്‍ വന്നത്.

പിറന്നാളിന് അജിത് താരത്തിന് സര്‍പ്രൈസും നല്‍കിയിരുന്നു. ചൈല്‍ഹുഡ് സുഹൃത്തുക്കളുടെ ആശംസകള്‍ ശാലിനിയെ അമ്പരപ്പിച്ചിരുന്നു. മാത്രമല്ല പ്രമുഖ ഹോട്ടലിൽ വരുന്നുമൊരുക്കി ശാലിനിയെ ഞെട്ടിച്ചു. ഇരുവരുടേയും ആദ്യകാലങ്ങളിലെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ സമ്മാനവുമുണ്ടായിരുന്നു.

CATEGORIES
TAGS

COMMENTS