അർജ്ജുൻ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്..!! വിജയ് ദേവരകൊണ്ടയോട് പാർവ്വതി

അർജ്ജുൻ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്..!! വിജയ് ദേവരകൊണ്ടയോട് പാർവ്വതി

തെന്നിന്ത്യ മുഴുവന്‍ ഇളക്കി മറിച്ച അര്‍ജുന്‍ റെഡ്ഡിയായി വന്ന താരമാണ് വിജയ് ദേവരകൊണ്ട. വിജയക്കൊടി പാറിച്ച ചിത്രം തമിഴിലും ഹിന്ദിയിലും എടുത്തു. ഹിന്ദിയില്‍ കബീര്‍സിങ് എന്ന പേരിലും തമിഴില്‍ ആദിത്യവര്‍മ്മ എന്ന പേരിലുമാണ് ചിത്രം എടുത്തത്. ഇപ്പോഴിതാ ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ പാര്‍വതി തിരുവോത്ത് അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് തുറന്നടിച്ചു.

പാര്‍വതി. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ നിരവി താരങ്ങള്‍ പരിപാടിയില്‍ അണിനിരന്നിരുന്നു. ഇന്ത്യന്‍ സിനിമയുടെ ഭാവിയും വരും സിനിമ സംബന്ധമായ ചര്‍ച്ചകളുമായാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തെപോലെയല്ല ‘ജോക്കര്‍’ എന്ന സിനിമ. ആ ചിത്രം വസ്തുതകളെ തുറന്നു കാണിക്കുക മാത്രമാണ് ചെയ്യുന്നത് അര്ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പാര്‍വതിതുറന്നടിച്ചു. ഒരു വ്യക്തിയുടെ ബേസിക് സ്വഭാവത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നു വിജയ് മറുപടി നല്‍കുകയും ചെയ്തു.

CATEGORIES
TAGS

COMMENTS