സിനിമയെ വെല്ലുന്ന പ്രണയവുമായി റാമും ഗൗരിയും – സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറൽ

സിനിമയെ വെല്ലുന്ന പ്രണയവുമായി റാമും ഗൗരിയും – സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറൽ

കേരളത്തിലെ ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുന്നത് വിവാഹം കഴിക്കാൻ പോകുന്നവർ വെറൈറ്റി സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തുക എന്നതാണ്. പല രീതിയിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നമ്മൾ കണ്ടിട്ടുമുണ്ടാകാം. ഈ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവിന്റെ പാടത്ത് ചെളിയിൽ കുളിച്ച് കിടക്കുന്ന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. പിനാക്കിൾ ഇവന്റ് പ്ലാന്നേഴ്സ് നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനോഹരമായ അവരുടെ ഫോട്ടോസ് ഇതിനോടകം ഒരുപാട് നല്ല അഭിപ്രായങ്ങൾ അവരെ തേടിയെത്തി. ഡിസംബർ 20ന് വിവാഹിതരാകുന്ന റാമിന്റെ ഗൗരിയുടെയും ഫോട്ടോസ് ആണ് പിനാക്കിൾ എടുത്തിരിക്കുന്നത്.

കടലിന്റെ തീരവും മലമുകളിലെ വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. റാമും ഗൗരിയും പ്രണയജോഡികളായി ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണാം.

CATEGORIES
TAGS

COMMENTS