മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ആദ്യ വിവാഹവാർഷികം..!! ആശംസകളുമായി ആരാധകർ

മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ആദ്യ വിവാഹവാർഷികം..!! ആശംസകളുമായി ആരാധകർ

മലയാളത്തിന്റെ പ്രിയ താരം ദിലീപും കാവ്യയുടേയും മൂന്നാമത്തെ വിവാഹവാര്‍ഷികമാണിന്ന്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവര്‍ക്കും ആരാധകര്‍ ആശസകള്‍ അറിയിച്ചു കഴിഞ്ഞു. മകള്‍ മഹാലക്ഷ്മി ജീവിതത്തിലേക്ക് വന്ന ശേഷമുള്ള ആദ്യത്തെ വിവാഹ വാര്‍ഷികമാണിത്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ഈ അടുത്താണ് ഗംഭീരമായി ആഘോഷിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മഹാലക്ഷ്മി പിറന്ന ശേഷം ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്. 2016 നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കാവ്യ മാധവന്റെ ആദ്യവിവാഹം നിശ്ചല്‍ ചന്ദ്രയുമൊത്തായിരുന്നു. 2009-ല്‍ ആയിരുന്നു കാവ്യ വിവാഹിതയായത്.

2011-വരെയെ ആ ദാമ്പത്യം നീണ്ടു നിന്നുള്ളു. ശേഷം വിവാഹിതമോചിതയായി. തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിത സഖിയാക്കുന്നു എന്ന പ്രഖ്യാപനവുമായാണ് കാവ്യയെ താരം ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

മൂത്ത മകള്‍ മീനാക്ഷി ഡോക്ടര്‍ വിഭാഗത്തില്‍ പഠിക്കുകയാണ്. മീനാക്ഷിയുടെ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.

CATEGORIES
TAGS

COMMENTS