‘കണ്ണുകൾകൊണ്ട് കഥപറയുന്ന ഫോട്ടോസ്..’ – അവതാരക അശ്വതിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

‘കണ്ണുകൾകൊണ്ട് കഥപറയുന്ന ഫോട്ടോസ്..’ – അവതാരക അശ്വതിയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ

ഫ്‌ളവേഴ്‌സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. നിരവധി പ്രോഗ്രാമുകളിലും റിയാലിറ്റി ഷോകളിലും അവതാരകയായി തിളങ്ങിയ താരമാണ് അശ്വതി. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്.

അവതാരക മാത്രം നല്ലയൊരു എഴുത്തുകാരിയാണെന്ന് തെളിയിച്ചയൊരാളാണ് അശ്വതി. ‘ഠാ ഇല്ലാത്ത മുട്ടായികൾ’ എന്നെയൊരു പുസ്തകം അശ്വതി എഴുതിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുന്ന അശ്വതി എഴുതുന്ന കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിമനോഹരമായ എഴുത്തിലൂടെ വായനക്കാരെ കൈയിലെടുക്കുന്ന അശ്വതി കുട്ടികൾക്കും ഏറെ പ്രിയങ്കരിയാണ്.

കുട്ടികൾക്ക് ഒരുപാട് നല്ല കഥകളും ഗുണപാഠങ്ങളും പറഞ്ഞുകൊടുക്കാൻ വേണ്ടി അശ്വതി മിട്ടായി കഥകൾ എന്ന പേരിൽ തുടങ്ങിയ യൂട്യൂബ് ചാനലിൽ ഒരുപാട് കുട്ടികൂട്ടുകാരുടെ പിന്തുണയുമുണ്ട്. കുസൃതി നിറഞ്ഞ സംസാരവും പൊട്ട കടംകഥകകളും ലേശം ചളികളുംകൊണ്ട് കോമഡി നൈറ്റിസിൽ സുരാജിനൊപ്പം ചിരിപ്പിച്ച അശ്വതി ഒരുപാട് ആരാധകരെ സ്വന്തമാക്കിയത്.

ഈ മേഖലകളിൽ മാത്രമല്ല മോഡലിംഗ് രംഗത്തും തനിക്ക് ഒരുപാട് ചെയ്യാനുണ്ടെന്ന് തെളിയിക്കുകയാണ് അശ്വതി. അശ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം മാസ്ക് വെച്ചുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്ത താരം ഇപ്പോൾ കറുപ്പ് നിറത്തിലുള്ള കുർത്തി ധരിച്ചുള്ള ഫോട്ടോസാണ് പങ്കുവച്ചിരിക്കുന്നത്.

ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. അശ്വതി സലീലിന്റെ അശ് ക്രീയേഷൻസാണ് ഡ്രസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അശ്വതിയുടെ വേറിട്ട ലുക്കിന് ഒരുപാട് നല്ല കമന്റുകൾ ലഭിച്ചിട്ടുണ്ട്. അശ്വതിയുടെ കണ്ണുകളെ കുറിച്ചാണ് കൂടുതൽ കമന്റും. കറുപ്പ് ഡ്രസ് അശ്വതിക്ക് നന്നായി ചേരുന്നുണ്ടെന്നും ഒരുപാട് പേർ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS