‘വയറ് നിറയുമ്പോൾ സംതൃപ്തനായ അവന്റെ പല്ലില്ലാത്ത ചിരി മുതൽ..’ – മകന്റെ ജന്മദിനത്തിൽ ഗായിക ജ്യോത്സ്‌നയുടെ കുറിപ്പ്

‘വയറ് നിറയുമ്പോൾ സംതൃപ്തനായ അവന്റെ പല്ലില്ലാത്ത ചിരി മുതൽ..’ – മകന്റെ ജന്മദിനത്തിൽ ഗായിക ജ്യോത്സ്‌നയുടെ കുറിപ്പ്

സ്വപ്നക്കൂടിലെ ‘കറുപ്പിന് അഴക്..’ എന്ന ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് ജ്യോത്സ്ന. 2002-ലാണ് ജ്യോത്സ്‌ന ആദ്യമായി സിനിമയിൽ പാടുന്നത്. കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലാണ് ജ്യോത്സ്‌ന ആദ്യമായി പാടിയത്. 250 അധികം ഗാനങ്ങൾ ഇതിനോടകം ജ്യോത്സ്ന സിനിമയിലും ആൽബത്തിലുമായി പാടിയിട്ടുണ്ട്.

2010-ൽ വിവാഹിതയായ ജ്യോത്സ്ന അഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ശ്രീകാന്ത് സുരേന്ദ്രൻ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ജ്യോത്സ്‌നയുടെ ഭർത്താവ്. ശിവം എന്നാണ് മകന്റെ പേര്. ജ്യോത്സ്‌ന നിരവധി റിയാലിറ്റികളിൽ ജഡ്ജ് ആയിട്ടും എത്തിയിട്ടുണ്ട്. മകന്റെ അഞ്ചാം പിറന്നാൾ ദിനത്തിൽ ജ്യോത്സ്‌ന എഴുതിയ മനോഹരമായ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.

5 വർഷം മുമ്പ് ഇവനെ ആശുപത്രിയിൽ തൂവാലയില്‍ പൊതിഞ്ഞ് എന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, അത് മനോഹരമായ ഒരു സന്തോഷയാത്രയുടെ തുടക്കമാണെന്ന് എനിക്കറിയില്ലായിരുന്നു. വയറ് നിറയുമ്പോള്‍ സംതൃപ്തനായ പല്ലില്ലാത്ത ഒരു അവന്റെയൊരു ചിരി മുതൽ അവനോടൊപ്പം സ്കൂളിൽ ഈ ‘അമ്മക്ക് പോകാൻ കഴിയില്ലെന്ന് നിരാശയോടെ എന്നിലേക്കുള്ള നോട്ടവും.

അതുപോലെ വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും ഞാൻ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്ന സമയത്ത് “അമ്മ! അമ്മ! അമ്മ!” വിളിച്ചുകൊണ്ട് ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള നിരന്തരമായ അവന്റെ ചോദ്യങ്ങളും അങ്ങനെ പട്ടിക നീളുന്നു. ഞങ്ങൾ വളരെ ദൂരം പിന്നിട്ടതായി തോന്നുന്നു. ഉപാധികളൊന്നുമില്ലാത്ത സ്നേഹം.. അങ്ങനെയൊന്ന് ഇതിലുണ്ട്.

നമ്മുടെ കുട്ടികളിൽ നിന്ന് നമ്മുക്ക് ലഭിക്കുന്ന ഒന്ന് (കുറഞ്ഞത് മകന് കൗമാരപ്രായവും അമ്മയ്ക്ക് വയസ്സാവുന്നത് വരെ). ഈ ജന്മദിനത്തിൽ എനിക്ക് നിന്നോട് പറയാനുള്ളത് ഒന്നേയുള്ളു, മറ്റെന്തിനെക്കാളും ദയയും അനുകമ്പയും ഉള്ള ഒരു മനുഷ്യനായി നീ വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന് വേണ്ടത് അതാണ്. അച്ഛനും അമ്മയും നിന്റെകൂടെ എപ്പോഴുമുണ്ട്..’ – ജ്യോത്സ്ന കുറിച്ചു.

CATEGORIES
TAGS