‘എല്ലാം അവസാനിപ്പിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു..’ – വിഷാദരോഗത്തിന് അടിമ ആയിരുന്നുവെന്ന് നടി ഖുശ്‌ബു

‘എല്ലാം അവസാനിപ്പിക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു..’ – വിഷാദരോഗത്തിന് അടിമ ആയിരുന്നുവെന്ന് നടി ഖുശ്‌ബു

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. സ്വന്തം റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ താരം വിഷാദരോഗത്തിന് ഏറെ നാളായി അടിമ ആയിരുന്നുവെന്ന് റിപോർട്ടുകൾ വന്നിരുന്നു. സുശാന്തിന്റെ മരണത്തിൽ പല സിനിമാപ്രവർത്തകരും പ്രതികരിച്ചിരുന്നു.

വിഷാദരോഗത്തെ കുറച്ചുകാണരുതെന്നും അതിന് ചെറിയ കാരണങ്ങൾ പോലും മതിയെന്നും പലരും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ നടി ഖുശ്‌ബു തന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെ താനും ഒരിക്കൽ വിഷാദരോഗത്തിന് അടിമ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വയം എല്ലാം അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നുവെന്നും അതിൽ നിന്ന് ഒറ്റക്ക് യുദ്ധം ചെയ്താണ് പുറത്തുവന്നതെന്നും ഖുശ്‌ബു കുറിച്ചു.

‘നമ്മളിൽ പലരും വിഷാദരോഗത്തിലൂടെ കടന്നുപോവുകയാണ്.. അല്ലെന്ന് പറഞ്ഞാൽ ഞാൻ കള്ളം പറയുകയായി പോകും. എല്ലാം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ മനസ്സിൽ തോന്നിയ ദുഷ്ടചിന്തകളെക്കാൾ ഞാൻ ശക്തയാണെന്ന് തെളിയിച്ച് കാണിക്കാൻ ആഗ്രഹിച്ചു. എന്റെ പരാജയം ആഗ്രഹിച്ചവരെക്കാൾ, എന്റെ അവസാനം ആഗ്രഹിച്ചവരെക്കാൾ ശക്ത.

ഞാൻ പരാജയത്തെ ഭയപ്പെടുന്നില്ല.. ഇരുട്ടിനെ ഞാൻ ഭയപ്പെടുന്നില്ല.. അജ്ഞാതശക്തിയെ ഞാൻ ഭയപ്പെടുന്നില്ല.. ഇത്രയും ദൂരം എത്തിയത് എനിക്ക് തിരിച്ചു യുദ്ധം ചെയ്യാൻ ധൈര്യമുണ്ടെന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ്. എല്ലാ പരാജയങ്ങളെയും മറികടന്ന് വിജയത്തിൽ എത്താൻ പറ്റുമെന്നും എനിക്ക് അറിയാം..’ ഖുശ്‌ബു ട്വിറ്ററിൽ കുറിച്ചു.

CATEGORIES
TAGS