‘സൂര്യയുടെയും ജ്യോതികയുടെയും സിനിമയിലെ മകൾ, ഇനി മുതൽ വക്കീൽ..! – ഫോട്ടോസ് വൈറൽ

‘സൂര്യയുടെയും ജ്യോതികയുടെയും സിനിമയിലെ മകൾ, ഇനി മുതൽ വക്കീൽ..! – ഫോട്ടോസ് വൈറൽ

തമിഴ് സിനിമ ലോകത്തെ ഏറ്റവും മികച്ച പ്രണയജോഡികളിൽ ഒന്നായിരുന്നു സൂര്യയും ജ്യോതികയും. സിനിമയിൽ മാത്രമല്ല ജീവിതത്തിൽ മികച്ച ജോഡികളാണെന്ന് ഇരുവരും തെളിയിക്കുകയാണ്. 2006-ൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് സിനിമയായിരുന്നു സില്ലുനു ഒരു കാതൽ. അതിൽ ഇരുവരുടെയും മകളായി അഭിനയിച്ച ശ്രിയ ശർമ്മ എന്ന കൊച്ചുകുട്ടിയെയും പ്രേക്ഷകർക്ക് മറക്കാൻ പറ്റില്ല.

ശ്രിയ അതിന് ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചു. തെലുഗ് ചിത്രമായ നിർമല കോൺവെന്റിൽ പ്രധാനവേഷത്തിലും താരം എത്തിയിരുന്നു. ഹിന്ദി, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിൽ ശ്രിയ അഭിനയിച്ചിട്ടുണ്ട്. ‘ജയ് ചിരഞ്ജീവ’ എന്ന തെലുഗ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം 2011-ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇപ്പോൾ എന്ത് ചെയ്യുന്നു നിരവധി ആരാധകർ തിരയാറുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്റെ നിയമപഠനവും പൂർത്തിയാക്കിയ താരം ഇപ്പോൾ ഒരു വക്കീലാണ്. അഡ്വ. ശ്രിയ ശർമ്മയെന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നത് അതിലൂടെയാണ്.

സിനിമയിൽ അഭിനയവും ഈ പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകണമെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. 2016-ലാണ് താരം അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ പരിപാടികളിലും ശ്രിയ പങ്കെടുത്തിട്ടുണ്ട്. ശ്രിയയും അമ്മയും ചേർന്ന് യൂട്യൂബിൽ ഹെൽത്ത് & ഡയറ്റിങ് ടിപ്സ് ബന്ധപ്പെട്ട ഒരു ചാനൽ തുടങ്ങിയിരുന്നു.

CATEGORIES
TAGS