‘എന്റെ മുഖത്ത് മുഴുവനും കുരുക്കളാണ്.. അഭിനയത്തിന് ചേർന്നതല്ല..’ – തന്നെ അപമാനിച്ച നടിയെക്കുറിച്ച് സ്വാസിക

‘എന്റെ മുഖത്ത് മുഴുവനും കുരുക്കളാണ്.. അഭിനയത്തിന് ചേർന്നതല്ല..’ – തന്നെ അപമാനിച്ച നടിയെക്കുറിച്ച് സ്വാസിക

മലയാളികളുടെ സ്വന്തം തേപ്പുകാരി എന്ന് അറിയപ്പെടുന്ന താരമാണ് നടി സ്വാസിക. സ്വാസിക ഒരു സിനിമയിൽ അഭിനയിച്ച കഥാപാത്രം തന്റെ കാമുകനെ നൈസായിട്ട് തേക്കുന്നുണ്ടായിരുന്നു. അതിന് ശേഷം സ്വാസികയെ ആ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്, മാത്രമല്ല മമ്മൂക്കയും തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന് ഒരിക്കൽ സ്വാസിക പറഞ്ഞിട്ടുണ്ട്.

മലയാളി ആയിരുന്നിട്ടും തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് സ്വാസിക. അത് കഴിഞ്ഞ് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്‌തെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിക്ക് ശേഷമാണ്. അതുപോലെ തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സീതയിലൂടെയും.

ഒരുപാട് ആരാധകർ കഥാപാത്രങ്ങൾ കിട്ടിയ ശേഷം താരത്തിന് ഉണ്ടായി. തമിഴ് സിനിമകളിൽ നിന്ന് തുടങ്ങിയ താരം അതേ ഇൻഡസ്ട്രിയിലേ ഒരു നടിയിൽനിന്ന് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിൽ. ‘ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തമിഴിലെ ഒരു ചാനലിൽ താൻ ഒരു അഭിമുഖം നൽകിയിരുന്നു.

അതിന്റെ അവതാരക അവിടുത്തെ ഒരു പ്രമുഖ നടിയായിരുന്നു. ഒരു നായികക്ക് വേണ്ടിയിരുന്ന മുഖമല്ല എന്റേത്. എന്റെ മൂക്ക് വലുതാണ്, മുഖം മുഴുവനും കുരുക്കളാണ്, ക്ലിയർ സ്കിൻ അല്ല അതുകൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ എനിക്ക് സാധിക്കില്ല എന്നാണ് അവർ പറഞ്ഞത്. അവരെപ്പോലെ ഒരു പ്രമുഖ നടി അങ്ങനെ പറഞ്ഞതുകൊണ്ട് തന്നെ അത് സത്യം ആയിരിക്കുമെന്ന് ഞാനും വിചാരിച്ചു.

അത് എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. മുഖത്തുള്ള കുരു ഇപ്പോഴും വിട്ടുപോയിട്ടില്ല, പലരും ഇതേ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ചെയ്ത സിനിമയും സീരിയലും എല്ലാം ഈ മുഖക്കുരു കൊണ്ട് തന്നെയാണ് പൂർത്തിയാക്കിയത്. എന്നെങ്കിലും ആളുകൾ എന്റെ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടുമെന്ന് ഞാൻ അപ്പോൾ വിചാരിച്ചു.

ആ സമയത്താണ് പ്രേമം സിനിമ ഇറങ്ങിയത്. അതിൽ സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായി. അതുപോലെ തന്നെ ലാലേട്ടന്റെ വാക്കുകൾ എനിക്ക് ഇന്നും ആത്മവിശ്വാസം നൽകുന്നതാണ്. നമ്മുടെ സൗന്ദര്യത്തിന് ഒരു പ്രാധാന്യവുമില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മളോട് ഇഷ്ടം തോന്നുന്നതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

CATEGORIES
TAGS