എന്റെ കല്യാണത്തിന് ആഭരണത്തിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകും..!! നവവധുവായുള്ള മേക്കോവറിനെക്കുറിച്ച് അനശ്വര

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഉദാഹരണം സുജാത, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനശ്വര. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്ലസ് ടുക്കാരി കീര്‍ത്തിയായി അഭിനയിച്ച അനശ്വരാ രാജന് ആരാധകരുടെ എണ്ണവും വളരെ വലുതാണ്. തണ്ണീര്‍മത്തനിലെ അഭിനയത്തിന് ശേഷം താരം പിന്നീട് ചെയ്തത് ആദ്യരാത്രിയില്‍ നവ വധുവിന്റെ റോളാണ്. ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദ്യരാത്രി. ഇപ്പോഴിതാ ചിത്രത്തില്‍ താരം കല്യാണപ്പെണ്ണായുള്ള മേക്ക് ഓവറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ്.

കുറിപ്പ് വായിക്കാം :

പണ്ട് ഏഴാം ക്ലാസില്‍ പഠിക്കുമ്പോ അമ്മയുടെ സാരിയും സ്വര്‍ണവും അണിഞ്ഞ് വധുവിനെ പോലെ ഒരുങ്ങാറുണ്ടായിരുന്നു. പലപ്പോഴും എന്റെ കല്യാണദിവസം എങ്ങനെയിരിക്കുമെന്ന് ഭാവനയില്‍ കാണാറുമുണ്ട്. എന്ത് നിറത്തിലുള്ള സാരിയായിരിക്കും ആഭരണങ്ങള്‍ എങ്ങനെയായിരിക്കും എന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വിവാഹ ദിവസം ഒരുങ്ങുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുന്ന വളരെ രസകരമായ കാര്യമാണ്.

പക്ഷേ ആദ്യരാത്രിയില്‍ അഭിനയിച്ചപ്പോഴാണ് ഇത്രയും ആഭരണവും അണിഞ്ഞ് നില്‍ക്കുക എളുപ്പമല്ലെന്ന് മനസിലായത്. ജീവിതത്തിലെ പ്രധാനപ്പെട്ട ദിനത്തില്‍ ഇതൊക്കെ ധരിച്ച് കല്യാണപ്പെണ്ണ് നില്‍ക്കുന്നത് എങ്ങനെയാണ് ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല. അന്ന് ഞാന്‍ വധുവിന്റെ വേഷത്തില്‍ നിന്നപ്പോള്‍ നാല്‍പ്പത്തിയഞ്ച് കിലോയുള്ള എന്റെ വെയിറ്റ് 60 കിലോ ആയി മാറിയിരുന്നു. മര്യാദയ്ക്ക് ശ്വാസം വിടാനാകാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് എന്റെ കല്യാണത്തിന് ആഭരണത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ നിയന്ത്രണമുണ്ടാക്കാന്‍ തന്നെയാണ് ആലോചിക്കുന്നത്.

CATEGORIES
TAGS

COMMENTS