അമ്പിളിയെ വെറുതെ വിടൂ..!! ബ്രേക്കിങ്ങ് ന്യൂസ് വേണമെങ്കില്‍ നിന്റെ അമ്മയെക്കുറിച്ച് എഴുതൂ; രോഷം പ്രകടിപ്പിച്ച് ആദിത്യന്‍

അമ്പിളിയെ വെറുതെ വിടൂ..!! ബ്രേക്കിങ്ങ് ന്യൂസ് വേണമെങ്കില്‍ നിന്റെ അമ്മയെക്കുറിച്ച് എഴുതൂ; രോഷം പ്രകടിപ്പിച്ച് ആദിത്യന്‍

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സൈബര്‍ അറ്റാക്കുകള്‍ക്ക് വിധേയരാകാറുള്ള താരദമ്പതികളാണ് ആദിത്യനും അമ്പിളി ദേവിയും. ഇരുവരും വിവാഹിതരായതിന് പിന്നാലെ വിവാദങ്ങളും തലപൊന്തിയിരുന്നു. ഇരുവര്‍ക്കും ഇപ്പോഴിതാ ഒരു കുഞ്ഞുകൂടെ ജനിക്കാന്‍ പോകുകയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചില അപവാദ പ്രചരണങ്ങളും പുറത്ത് വന്നിരുന്നു.

അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളും ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്പിളി ദേവിയെക്കുറിച്ച് പുറത്ത് വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആദിത്യന്‍ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ്.

അമ്പിളിയെ എഴുതി കൊല്ലാനാണോ ഉദ്ദേശമെന്നും എല്ലാം തന്റെ നെഞ്ചത്തിട്ടോളാനും അമ്പിളിയെ വെറുതെ വിടാനും ആദിത്യന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മാത്രമല്ല ബ്രേക്കിംഗ് ന്യൂസ് വേണമെങ്കില്‍ നിന്റെ അമ്മേയെ കുറിച്ച് എഴുതി വിടാനും ഈശ്വരനെ വിളിച്ച് ജീവിക്കുകയാണെന്നും ഒരാളെ തരംതാഴ്ത്തുന്നതില്‍ ഒരു പരിധി ഉണ്ടെന്നും നല്ല മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട് അവര്‍ക്കു ഇടയില്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നവരോട് പുച്ഛം തോന്നുന്നുവെന്നും ആദിത്യന്‍ കുറിച്ചു.

കുറിപ്പ് വായിക്കാം :

തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ പക്ഷെ അതില്‍ ഒരു മര്യാദ വേണം നിങ്ങള്‍ എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ലാ പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി മേനജു വിടുബോള്‍ അല്പം ശ്രെദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹo എന്നെ വീണ്ടും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു കുഞ്ഞുങ്ങളെയും ട്രിവാന്‍ഡ്രം നില്‍ക്കുന്ന എന്നെ വിളിച്ച് അമ്പിളി സീരയസ് ആണോ എന്ന് എന്റെ റിലേഷനില്‍ പെട്ടവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലെ ഒരു പരിധി വരെ ഉപദ്രവിച്ചത് നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന്‍ പൊറുക്കുന്നതല്ലാ??

ഞങ്ങള്‍ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളു ഉപദ്രവിക്കാനും ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തഇല്ലാത്തരമായി പോയി സഹോദരാ??ബ്രേക്കിംഗ് ന്യൂസ് നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും ഓരോ നിമിഷവും ഞങ്ങള്‍ ഈശ്വരനെ വിളിച്ച് ജീവിക്കുവാ മോശമാണ് ഒരാളെ ദ്രോഹിച്ചോളു പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ നല്ല മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട് അവര്‍ക്കു ഇടയില്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാന്‍ അറിയാത്ത ഒരുപാടു വാര്‍ത്തകള്‍ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്.

CATEGORIES
TAGS

COMMENTS