ഞാന്‍ മിസിസ്സ് ആകുന്നു പ്രാര്‍ത്ഥനകള്‍ വേണം..!! ജഗതിയുടെ മകള്‍ വിവാഹിതയാകുന്നു

ഞാന്‍ മിസിസ്സ് ആകുന്നു പ്രാര്‍ത്ഥനകള്‍ വേണം..!! ജഗതിയുടെ മകള്‍ വിവാഹിതയാകുന്നു

മലയാള സിനിമയുടെ അമ്പിളിക്കല ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അഭിനേത്രിയായും അവതാരികയായും താരം മലയാളികളുടെ മുന്നില്‍ ഒട്ടേറെ തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുക്കം ചില സിനിമകളില്‍ മാത്രമെ ശ്രീലക്ഷ്മി അഭിനയിച്ചിട്ടുള്ളു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ലെന്നും എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കുമെന്നും താരത്തിന്റെ ഭാവി വരന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചുള്ള ചിത്രത്തിന് താഴെ എഴുതി. മാത്രമല്ല വൈകാതെ തന്നെ താന്‍ മിസിസ് ആവുമെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും താരം കൂട്ടിചേര്‍ത്തു.

വരന്റെ പേര് ജിജിന്‍ ജഹാംഗീര്‍ എന്നാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വനിതയ്ക്ക് ഇത്തവണത്തെ ലക്കത്തിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ വിവാഹ സ്വപ്‌നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വാര്‍ത്ത പുറത്ത് വന്നത് മുതല്‍ വിവാഹത്തിന്റ കാത്തിരിപ്പിലാണ് ആരാധകര്‍.

CATEGORIES
TAGS

COMMENTS