വിവാഹം ഉടന്‍ ഉണ്ടാകും..!! വെളിപ്പെടുത്തലുമായി നിക്കി ഗില്‍റാണി

വിവാഹം ഉടന്‍ ഉണ്ടാകും..!! വെളിപ്പെടുത്തലുമായി നിക്കി ഗില്‍റാണി

തെന്നിന്ത്യയുടെ പ്രിയതാരം നിക്കി ഗില്‍റാണിയുടെ ഏറ്റവും പുതിയ ചിത്രം ധമാക്ക അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ തുടങ്ങി താരം ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞു. സിനിമാ ലോകത്തെ വിശേഷം മാത്രമല്ല തന്റെ വിവാഹത്തെക്കുറിച്ചും നിക്കി മനസ് തുറന്നിട്ടുണ്ട്.

വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നും പ്രിയതമനെ കണ്ടു മുട്ടിയത് ചെന്നൈയില്‍ വച്ചാണെന്നും താരം തുറന്നു പറഞ്ഞു. വിവാഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നും അധികെ വൈകാതെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തുമെന്നും നിക്ക് അഭിമുഖത്തില്‍ കൂട്ടി ചേര്‍ത്തു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയില്‍ നിക്കിയുടെ നായകനായി എത്തുന്നത് അരുണ്‍ ആണ്. ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അരുണ്‍ കുമാര്‍. ധാമാക്കയിലൂടെയാണ് ആദ്യമായി നായകനായി എത്തുന്നതും. അരുണിന്റെതും പ്രണയ വിവാഹമായിരുന്നു.
ധമാക്കിയിലെ പൊട്ടി പൊട്ടി എന്ന സോങ് യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

CATEGORIES
TAGS

COMMENTS