അപ്പയുടേയും അമ്മയുടേയും നടുവില്‍ ഇസയും..!! ചില്‍ഡ്രന്‍സ് ഡേ വിഷസുമായി ചാക്കോച്ചന്‍

അപ്പയുടേയും അമ്മയുടേയും നടുവില്‍ ഇസയും..!! ചില്‍ഡ്രന്‍സ് ഡേ വിഷസുമായി ചാക്കോച്ചന്‍

ശിശുദിനമാണ് സോഷ്യല്‍മീഡിയ ഇന്ന് ആഘോഷമാക്കുന്നത്. തങ്ങളുടെ കുഞ്ഞു കണ്‍മണികളുടേ ഫോട്ടോയും കുട്ടിക്കാല ഓര്‍മകളുമായി മലയാളത്തിലെ പ്രിയ താരങ്ങളും ആ ദിനം ആഘോഷമാക്കുകയാണ്. മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബനും ആശംസകള്‍ നേരാന്‍ മറന്നിട്ടില്ല.

ഇസ ജനിച്ച ശേഷമുള്ള ആദ്യത്തെ ചില്‍ഡ്രന്‍സ് ഡേയാണ് ഇത്. അതുകൊണ്ട് തന്നെ ഇസയില്ലാതെ ഒരു ആഘോഷവും താരത്തിനില്ല. ഇത്തവണ ഇസയും പ്രിയയും ചാക്കോച്ചനും ചിത്രത്തിലിടം നേടിയിട്ടുണ്ട്. വളരെ പെട്ടന്ന് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അപ്പയുടേയും അമ്മയുടേയും നടുവില്‍ ഇസയും സ്ഥാനം പിടിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം ആരാധകരോടായി എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന് ആശംസയും നല്‍കിയിട്ടുണ്ട്. ഇസയോടൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. താരത്തിന്റെ ജന്‍മദിന ആഘോഷത്തില്‍ ഇസയായിരുന്നു ഏവരുടേയും ശ്രദ്ദപിടിച്ചു പറ്റിയത്.

മലയാളത്തിന്റെ പ്രിയനടന്‍ ജയസൂര്യയും ഉണ്ണിമുകുന്ദനും രസകരമായ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഫെയ്‌സ്ബുക്കില്‍ ശിശുദിനാശംസകള്‍ അറിയിച്ചത്. നടി നവ്യ നായരും തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ച് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS