അങ്ങനെ എന്റെ സ്വപ്നം യാഥാർഥ്യമായി..!! ആരാധകരോട് സന്തോഷം പങ്കുവച്ച് റെബേക്ക
ഒരുപക്ഷേ മലയാളി കുടുംബപ്രേക്ഷരുടെ ഇഷ്ടസീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന കസ്തൂരിമാൻ. ജീവയും സൂര്യയുടെ അഭിനയിച്ച സ്ത്രീമനസ്സുകളിൽ ഇടംപിടിച്ച ശ്രീറാം രാമചന്ദ്രനെയും റെബേക്ക സന്തോഷിനെയും മറക്കാൻ ഇടയില്ല. സൂര്യയായി അഭിനയിച്ച റെബേക്കാക്ക് ഒരുപാട് ഫാൻസ് സമൂഹമാധ്യമങ്ങളിൽ.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം ഒരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ്. തന്റെ സ്വപനം സഫലമായിരിക്കുകയാണെന്നാണ് റെബേക്ക കുറിച്ചത്. മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രത്തിന് നൽകിയ തലക്കെട്ടിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്.
“അങ്ങനെ അത് സംഭവച്ചിരിക്കുകയാണ് കൂട്ടുകാരെ.. സ്വപ്നം സഫലമായിരിക്കുന്നു.. ഞങ്ങളുടെ സ്വന്തം ലാലേട്ടനൊപ്പം.. ഒരു പരസ്യചിത്രത്തിൽ സഹസംവിധായക ആയിട്ടുള്ള എന്റെ ആദ്യ ചുവടുവെപ്പ് അതും എന്റെ ജീവിതത്തിൽ നായകനായ ശ്രീജിത്ത് വിജയനൊപ്പം. ഈ ഷൂട്ടിന് ഇടയിലുള്ള ഏറ്റവും സന്തോഷകരവും ത്രില്ലിങ്ങും ആയിട്ടുള്ള അനുഭവം പങ്കുവെക്കുന്നു..” റെബേക്ക കുറിച്ചു.