വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്ര നടയിൽ നയൻതാര..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്ര നടയിൽ നയൻതാര..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലും വിഘ്‌നേഷിനൊപ്പം ദര്‍ശനത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താരം പച്ച കളറുള്ള ഷോള്‍ ദേഹത്ത് പുതച്ചാണ് ചിത്രത്തില്‍ ഉള്ളത്. നായന്‍താരയും വിഘ്‌നേഷും ഭക്തിയുടെ നിറവിലാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയത്. ഇരുവരുടേയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പക്ഷെ ഔദ്യോഗികമായി താരങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല. താരവും വിഘ്‌നേഷും പൊതു വേദികളില്‍ ഒരുമിച്ചെത്താറുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.

നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ‘മൂക്കുത്തി അമ്മന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായാണ് താരം അമ്പലത്തില്‍ തൊഴാനെത്തിയത്. ആര്‍.ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.തിരക്കഥയും ബാലാജി തന്നെയാണ്. ഇശാരി ഗണേഷായിരിക്കും മൂക്കുത്ത് അമ്മന്‍ നിര്‍മ്മിക്കുന്നത്. ചിത്രം 2020ലാവും തിയേറ്ററുകളിലെത്തുക.

CATEGORIES
TAGS

COMMENTS