ആഘോഷ രാവിൽ പൂർണിമയുടെ പാട്ട്..!! വർധന്റെ പിറന്നാൾ ആഘോഷമാക്കി താരകുടുംബം

ആഘോഷ രാവിൽ പൂർണിമയുടെ പാട്ട്..!! വർധന്റെ പിറന്നാൾ ആഘോഷമാക്കി താരകുടുംബം

മലയാള സിനിമയുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹനനും പ്രേക്ഷര്‍ക്ക് സുപരിചിതയാണ്. താരത്തിന്റെ മകന്‍ വര്‍ധന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് കുടുംബമിപ്പോള്‍.

ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. പൂര്‍ണിമയുടെ പാട്ടും ആഘോഷത്തിലുണ്ടായിരുന്നു. നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. വര്‍ധന്റെ ഒന്നാം പിറന്നാളാണ് കഴിഞ്ഞ ദിവസം നടന്നത്. സീരിയലിലും സിനിമയിലുമായി ആരാധകര്‍ക്ക് സുപരിചിതയാണ് പ്രിയ മോഹന്‍.

പൂര്‍ണിമമയ്ക്ക് പിന്നാലെയാണ് പ്രിയയും അഭിനയത്തിലേക്ക് എത്തിയത്. മലയാളത്തിലെ മുന്‍ നിര സംവിധായകരുടെ കൂടെ പ്രിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രങ്ങളിലാണ് പ്രിയ ഏറ്റവും കൂടുതല്‍ തിളങ്ങിയത്. അഭിനയം മാത്രമല്ല മോഡലിങ്ങിലും പ്രിയ തിളങ്ങിയിരുന്നു. വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

മകന്‍ പിറന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകന്‍ വര്‍ധന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിനോടൊപ്പം ഉള്ള സന്തോഷകരമായ ജീവിതം പ്രിയയും നിഹാലും ആഘോഷമാക്കുകയാണ്.

CATEGORIES
TAGS

COMMENTS