‘അഭിനയത്തോടല്ല രാജാവിന്റെ മകൾക്ക് താല്പര്യം ഇതാണ്, തായ് ബോക്സിങ് ചെയ്ത താരപുത്രി..’ – വീഡിയോ വൈറൽ

‘അഭിനയത്തോടല്ല രാജാവിന്റെ മകൾക്ക് താല്പര്യം ഇതാണ്, തായ് ബോക്സിങ് ചെയ്ത താരപുത്രി..’ – വീഡിയോ വൈറൽ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. സിനിമയുടെ പല മേഖലയിലും വിജയം കൈവരിച്ച മോഹൻലാൽ ഇനി സംവിധാനത്തിലേക്കും ഇറങ്ങാൻ പോവുകയാണ്. ഇപ്പോഴും മലയാള സിനിമയിൽ ബോക്സ് ഓഫീസിൽ ചലനം സൃഷിട്ടിക്കാൻ സാധിക്കുന്ന ആ താരപദവി മറ്റാർക്കും തന്നെയില്ല എന്ന് പറയാം.

100, 200 കോടി ക്ലബ്ബുകളിൽ നായകനായി അഭിനയിച്ചിട്ടുള്ള ഏക നടനാണ് മോഹൻലാൽ. നടൻ, പ്രൊഡ്യൂസർ, ഗായകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലയിൽ എല്ലാം മോഹൻലാൽ കൈവച്ച് വിജയിച്ചിട്ടുണ്ട്. അച്ഛൻ പിന്നാലെ മകൻ പ്രണവും സിനിമയുടെ പാതയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. പ്രണവ് കൂടാതെ ഒരു മകളും മോഹൻലാലിനുണ്ട്.

വിസ്മയ മോഹൻലാൽ എന്നാണ് മകളുടെ പേര്. പ്രണവ് സിനിമയിലേക്ക് എത്തിയത് മുതൽ വിസ്മയയുടെ പേര് ആരാധകരും പ്രേക്ഷകരും പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാൽ വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ള വീഡിയോസ് കണ്ടാൽ സിനിമയേക്കാൾ വിസ്മയ താല്പര്യപ്പെടുന്നത് ആയോധനകലകളോടാണ്. അച്ഛന്റെയും ചേട്ടന്റെയും കൂട്ട് അസാമാന്യ മെയ്‌വഴക്കമാണ് വിസ്‌മയക്കുമുള്ളത്.

തായ് ആയോധനകല പഠിക്കുന്ന വീഡിയോയാണ് വിസ്മയ പോസ്റ്റ് ചെയ്തത്. വിസ്മയുടെ മിക്ക വീഡിയോസും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ലോക്ക് ഡൗൺ നാളിൽ വിസ്മയ കുടുംബത്തോടൊപ്പം അല്ലായിരുന്നു. അച്ഛനും അമ്മയുടെയും ജന്മദിനത്തിൽ വിസ്മയ മാത്രം പങ്കെടുത്തിരുന്നില്ല. തലകുത്തി മറിയുന്നതും വള്ളിയിൽ തൂങ്ങി കിടക്കുന്ന വീഡിയോയും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു.

CATEGORIES
TAGS