‘കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സംയുക്ത മേനോൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സംയുക്ത മേനോൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടോവിനോ തോമസ് നായകനായ ‘തീവണ്ടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോൻ. പോപ്‌കോൺ എന്ന സിനിമയിലാണ് സംയുക്ത ആദ്യമായി അഭിനയിക്കുന്നതെങ്കിലും തീവണ്ടിയിലെ ദേവി എന്ന കഥാപാത്രമാണ് സംയുക്തയെ മലയാളികൾക്ക് ഇടയിൽ സുപരിചിതയാക്കി മാറ്റിയത്.

തീവണ്ടി ശേഷം സംയുക്ത അഭിനയിച്ച ലില്ലി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ക്രിട്ടിക്സ് ഉൾപ്പടെ നിരവധി പേർ അഭിപ്രായപ്പെട്ടത്. സിനിമ ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിട്ടില്ലായെങ്കിലും സംയുകതയുടെ പ്രകടനം മികച്ചതായിരുന്നു. മലയാള സിനിമ കൂടാതെ തമിഴിലും ഒന്ന്-രണ്ട് സിനിമകളിൽ സംയുക്ത അഭിനയിച്ചു.

ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, ഉയരെ, എടക്കാട് ബറ്റാലിയൻ, അണ്ടർ വേൾഡ് തുടങ്ങിയ സിനിമകളിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്. തീവണ്ടിയിൽ ടോവിനോയ്ക്ക് ഒപ്പം അഭിനയിച്ച ശേഷം സംയുക്ത പിന്നീട് ടോവിനോയുടെ കൂടെ കൽക്കിയിലും എടക്കാട് ബാറ്റിലിയനിലും സംയുകത അഭിനയിച്ചിരുന്നു. ഒന്നിൽ നായികാ ആയിരുന്നെങ്കിൽ മെറ്റേതിൽ പ്രതിനായിക ആയിരുന്നു സംയുക്ത.

സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മുടി ചെറിയ രീതിയിൽ വെട്ടിയ ഹെയർ സ്റ്റൈലിൽ കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലാണ് സംയുക്ത എത്തിയത്. ഹെയർ സ്റ്റൈൽ സംയുക്ത ചേരുമെന്നാണ് ആരാധകരുടെ കണ്ടത്തെൽ. ശ്രീജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS