‘പൊളപ്പൻ സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ കൈയിലെടുത്ത് നടി ഇനിയ..’ – ഫോട്ടോഷൂട്ട് വൈറലാകുന്നു!!

‘പൊളപ്പൻ സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ കൈയിലെടുത്ത് നടി ഇനിയ..’ – ഫോട്ടോഷൂട്ട് വൈറലാകുന്നു!!

മലയാളികൾക്ക് ഏറെ സുപരിചിതയായ യുവനടിയാണ് ഇനിയ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇനിയ ഒരു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുള്ള ഒരാളാണ്. തമിഴിൽ നാടൻ റോളുകളിൽ കണ്ടിട്ടുള്ള ഇനിയ പക്ഷേ മലയാളത്തിൽ നാടനും ഗ്ലാമറസ് റോളുകളും ഒരുപോലെ അഭിനയിക്കുന്ന ഒരാളാണ്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും കൈവച്ചിട്ടുള്ള ഇനിയ എല്ലാ ഇൻഡസ്ട്രിയിലും ഒരുപാട് ആരാധകരുള്ള ഒരു നായികനടിയാണ്. മലയാളത്തിൽ അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി ഒരു പാട്ടിൽ വന്ന ശേഷമാണ് ഇനിയ നാടൻ വേഷങ്ങൾ മാത്രമല്ല ആരാധകരെ കൈയിലെടുക്കുന്ന ഗ്ലാമറസ് വേഷങ്ങളിലും അഭിനയിക്കുമെന്ന്.

അതിന് മുമ്പ് മലയാളത്തിൽ മികച്ച സിനിമകളിൽ ലഭിക്കാത്ത ഇരുന്ന അവസരങ്ങൾ ഇനിയ തേടി അതിന് ശേഷം ലഭിച്ചു. ലീല, സ്വർണകടുവ, പുത്തൻപണം, ആകാശമിട്ടായി അങ്ങനെ ഒരുപിടി നല്ല കഥാപാത്രങ്ങൾ പിന്നീട് ഇങ്ങോട്ട് ഇനിയയെ തേടിയെത്തി. അവസാനമായി അഭിനയിച്ച ബ്രഹ്മണ്ഡ ചിത്രമായ മാമാങ്കത്തിലും അതിപ്രധാനമായ ഒരു കഥാപാത്രമാണ് ഇനിയ അഭിനയിച്ചത്.

ഇപ്പോൾ ഷൂട്ടിങ്ങുകൾ വളരെ കുറവായതുകൊണ്ട് തന്നെ മറ്റു മേഖലയിലും ശ്രദ്ധ കൊടുക്കുന്നുണ്ട് ഇനിയ. അതിൽ പ്രധാനം മോഡൽ ഫോട്ടോഷൂട്ടുകളാണ്. ലോക്ക് ഡൗൺ നാളിൽ പല ബ്രാൻഡുകൾക്കും ഇനിയ മോഡലായി മാറി. ഗ്ലാമറസ്, മോഡേൺ, നാടൻ വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത ഇനിയ തന്റെ ആരാധകരെ ഞെട്ടിപ്പിച്ചു.

ഇപ്പോഴിതാ തന്റെ ആരാധകരെ വീണ്ടും കൈയിലെടുത്ത് ഫ്രീക്ക് സ്റ്റൈലിഷ് ലുക്കിൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇനിയ. പുതിയ മേക്കോവറിലെ ലുക്ക് താൻ ആരാണെന്ന് നിര്‍വചിക്കുമെന്ന് ഇനിയ പോസ്റ്റിൽ കുറിച്ചു. റീന പൈവയുടെ മേക്കോവറിൽ ഫോട്ടോഗ്രാഫറായ സെന്തിലാണ് ഇനിയുടെ ഫോട്ടോസ് എടുത്തത്. ഇലവഞ്ചി ചന്ദ്രന്റെ യോശനസ് ഡിസൈൻസാണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS