‘രണ്ട് ഇണ മയിലുകളായി തിളങ്ങി കള്ളക്കണ്ണൻ വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘രണ്ട് ഇണ മയിലുകളായി തിളങ്ങി കള്ളക്കണ്ണൻ വൈഷ്ണവയുടെ പുതിയ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരളത്തിൽ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയുടെ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരമാണ് വൈഷ്ണവ കെ സുനിൽ. കള്ളാ കണ്ണനായി കൈകൊണ്ട് മുദ്ര കാണിച്ച് വെറും 15 സെക്കന്റ് മാത്രമുള്ള വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയ വൈഷ്ണവയെ അത്ര പെട്ടന്ന് ഒന്നും മലയാളികൾ മറക്കില്ല.

വൈഷ്ണവയ്ക്ക് അതിന് ശേഷം സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തിൽ അധികം ഫോളോവേഴ്സ് വൈഷ്‌ണവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ടിപ്പോൾ. സോഷ്യൽ മീഡിയ ജീവിതം മാറ്റിയ പെൺകുട്ടി ഇപ്പോഴും വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്ത മലയാളികളുടെ മനസ്സിൽ ഇടംനേടാറുണ്ട്.

കള്ളക്കണ്ണനായി കണ്ട വൈഷ്ണവയെ ഇപ്പോൾ മുരുകന്റെ വാഹനമായ മയിലായി അതിഗംഭീരമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. ഒരു മയിലായി വേഷമിട്ട് ഏവരെയും ഞെട്ടിച്ച ലുക്കിലാണ് വൈഷണവ ഈ പ്രാവശ്യം എത്തിയിരിക്കുന്നത്. ഏലക്ഷി ഡിസൈനർ സ്റ്റുഡിയോയാണ് മയിലുകൾക്കുള്ള കോസ്റ്റും ഡിസൈൻ ചെയ്തത്.

വൈഷ്ണവയ്‌ക്കൊപ്പം അമൃത ടി.വി സൂപ്പർ ഡാൻസർ ജൂനിയർ വിന്നറായ ജസ്നയ ജയദീഷും മയിലായി വേഷമിട്ടുണ്ട്. രണ്ട് ഇണമയിലുകളായിട്ടാണ് ഇരുവരും ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ‘മഴകാത്ത് കഴിയുന്ന മനസ്സിലെൻ മയിലിണ മാനസം കൊണ്ടൊരു തുലാമഴ പൊഴിക്കവേ..’ എന്ന വരികൾ ചിത്രങ്ങൾ കാണുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക.

എസ്.ഡി ഫോട്ടോഗ്രാഫിയുടെ സിജു ഡോസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വൈഷ്ണവയും ജസ്നയയും മയിലുകളെ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ മേക്കപ്പ് ചെയ്തത് മേക്കപ്പ് ആർട്ടിസ്റ്റ് ഷൈമയാണ്. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. യഥാർത്ഥ മയിലുകളെക്കാൾ സൗന്ദര്യം വൈഷ്ണവയ്ക്കുണ്ടെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS