‘എനിക്കൊരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാമെന്നുമുണ്ട്..’ – മനസ്സ് തുറന്ന് നടി അപർണ ദാസ്

‘എനിക്കൊരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാമെന്നുമുണ്ട്..’ – മനസ്സ് തുറന്ന് നടി അപർണ ദാസ്

ശ്രീനിവാസൻ തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ചിത്രമാണ് ഞാൻ പ്രകാശനിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി അപർണ ദാസ്. ആദ്യ ചിത്രത്തിൽ ചെറിയ റോളിലാണ് അഭിനയിച്ചതെങ്കിലും തൊട്ടടുത്ത സിനിമയിൽ നായികയായി അഭിനയിച്ച് മുന്നേറുകയും ചെയ്തു അപർണ.

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിലാണ് അപർണ നായികയായി അഭിനയിച്ചത്. രണ്ട് സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ അപർണയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുമായി. ഇപ്പോഴിതാ താൻ സിനിമയിൽ എത്തിയതിനെ കുറിച്ചും ഇനിയുള്ള ആഗ്രഹങ്ങളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അപർണ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.

‘ഒരുപാട് ടിക് ടോക് വീഡിയോകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. ഒന്ന്-രണ്ട് ടിക് ടോക് വീഡിയോ ചെയ്തത് സത്യൻ സാറിന്റെ മകൻ അഖിൽ സത്യൻ കണ്ടു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് പുള്ളി എനിക്ക് മെസ്സേജ് അയച്ചു. അവർ പറഞ്ഞ സിറ്റുവേഷൻ അഭിനയിച്ച് ഞാൻ അവർക്ക് അയച്ചു കൊടുത്തു. അത് സത്യൻ സാർ ഒക്കെ പറഞ്ഞു.

ഫഹദിന്റെ കടുത്ത ആരാധികയാണ് ഞാൻ. ആദ്യ ചിത്രത്തിൽ തന്നെ ഫഹദിനോടൊപ്പം സത്യൻ സാറിന്റെ സിനിമയിൽ, അതിപ്പോ ചെറിയ റോളാണെങ്കിൽ കൂടി ഞാൻ ചെയ്തേനെ.. മാന്യമായിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. അതിപ്പോൾ കോസ്റ്റിയൂമിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും.. ഒരു ആർട്ടിസ്റ്റ് ആകുമ്പോൾ എല്ലാം ഉൾകൊണ്ട് ചെയ്യണമെന്നാണ് പക്ഷേ എനിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല.

എനിക്ക് ഒരു കുശുമ്പിയായി അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്..’, അപർണ പറഞ്ഞു. അപർണ കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസിക്കുന്നത്. അപർണയുടെ അച്ഛൻ കൃഷ്ണ പ്രസാദ് മസ്‌കറ്റിൽ ബിസിനസ് ചെയ്യുകയാണ്. അമ്മ പ്രസീദയും അനുജൻ അഭിഷേകും കൊച്ചിയിൽ അപർണയോടൊപ്പമുണ്ട്. അപർണയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

CATEGORIES
TAGS