‘മുല്ലയിലെ നായികയായ ആ മീരാനന്ദൻ തന്നെയാണോ ഇത്..!’ – കിടിലം മേക്കോവറുമായി നടി മീരാനന്ദൻ!!

‘മുല്ലയിലെ നായികയായ ആ മീരാനന്ദൻ തന്നെയാണോ ഇത്..!’ – കിടിലം മേക്കോവറുമായി നടി മീരാനന്ദൻ!!

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ ആദ്യം മത്സരാർത്ഥിയായി പങ്കെടുക്കാൻ വന്ന് എന്നാൽ രഞ്ജിനി ഹരിദാസിനൊപ്പം അവതാരകയായി മാറിയ താരമാണ് നടി മീര നന്ദൻ. അതോടുകൂടി മീരാനന്ദന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. മലയാള സിനിമയിൽ പിന്നണി ഗായികയാവാൻ വന്ന് പിന്നീട് മലയാള സിനിമയിലെ നായികയായി മാറി മീരാനന്ദൻ.

ദിലീപ് നായകനായി ലാൽ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിൽ നായികയായി മീരാനന്ദൻ അരങ്ങേറ്റം കുറിച്ചു. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്‌സ്, മല്ലു സിംഗ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മീരാനന്ദൻ അഭിനയിച്ചു. ഇതുകൂടാതെ 35-ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ മീര അഭിനയിച്ചു.

മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലെ സിനിമകളിൽ മീരാനന്ദൻ അഭിനയിച്ചു. ഒന്നിൽ അധികം ആൽബം സോങ്ങുകളിൽ പാടുകയും ചെയ്ത മീര ഇപ്പോൾ അജ്മാനിൽ ഗോൾഡ് എഫ്.എം 101.3 യിൽ ആർ.ജെയായി ജോലി ചെയ്യുകയാണ്. അഭിനയം, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, മോഡൽ അങ്ങനെ കൈവച്ച മേഖലയിൽ എല്ലാം മീര കഴിവ് തെളിയിച്ചു.

ഗൾഫിൽ ജോലി ചെയ്യുന്നതിനോടൊപ്പം മോഡൽ കൂടിയായ മീര നിരവധി ഫാഷൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ തന്നെ അത് പിന്നീട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഫാഷൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ മീരാനന്ദൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ ദിൻ സ്റ്റൈലിംഗാണ് മീരയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ കോൺസെപ്റ്റിന് പിന്നിൽ പ്രവർത്തിച്ചത്. സ്റ്റൈലിസ്റ് ആശയത്തോടൊപ്പം തന്നെ ഷിനിഹാസ് അബൂ അത് തന്റെ ക്യാമറയിൽ പകർത്തിയതോടെ മീരാനന്ദനെ ആ പഴയ മുല്ലയിലെ നായികയിൽ നിന്ന് ഒരുപാട് വ്യത്യസ്തയായി തോന്നിപ്പിക്കുന്നു. തേജസ്വീ ഡിസൈൻസാണ് മീരയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS